വനിതകളെ കൂടുതല്‍ സ്വതന്ത്ര, സുരക്ഷിത റൈഡര്‍മാരാക്കി ഹോണ്ടയുടെ അന്താരാഷ്ട്ര വനിതാ ദിന ആഘോഷം

Posted on: March 9, 2020

കൊച്ചി: സേഫ് റൈഡര്‍ സ്മാര്‍ട്ട് റൈഡര്‍ എന്ന റോഡ് സുരക്ഷാ പരിപാടിയിലൂടെ വനിതകളെ കൂടുതല്‍ സ്വതന്ത്രവും സുരക്ഷിത റൈഡര്‍മാരുമാക്കി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. തലമുറ സമത്വം എന്ന ഈ വര്‍ഷത്തെ വനിതാ ദിനത്തിന്റെ ആഗോള അപ്തവാക്യത്തിന്റെ ചുവടുപിടിച്ച് ഹോണ്ട ടൂ-വീലേഴ്‌സ് വിവിധ പ്രായത്തിലും വംശത്തിലും മതത്തിലുമുള്ള വനിതകളെ ഒന്നിച്ചു ചേര്‍ത്ത് സഞ്ചാര സ്വതന്ത്ര്യത്തെ കുറിച്ച് ബോധവല്‍ക്കരിച്ചു.

ഹോണ്ടയുടെ 14 ട്രെയിനിങ് പാര്‍ക്കുകളിലായാണ് പരിപാടി നടത്തിയത്. 1000ത്തിലധികം വനിതകളാണ് ഇതില്‍ പങ്കെടുത്തത്. എട്ടു നഗരങ്ങളിലായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹോണ്ട ആഘോഷം സംഘടിപ്പിച്ചു. ഇതിലൂടെ 6000ത്തിലധികം യുവതികള്‍ ഹോണ്ടയോടൊപ്പം അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു.

ഓരോ ദിവസവും കൂടുതല്‍ സ്ത്രീകള്‍ തൊഴില്‍ രംഗത്തേക്ക് വന്നുകൊണ്ടിരിക്കുന്നു, ഈ വനിത ദിനത്തെ വനിതകളുടെ സഞ്ചാര സ്വാതന്ത്യത്തെ പ്രോല്‍സാഹിപ്പിക്കാനുള്ള അവസരമായി ഉപയോഗിക്കണമെന്ന് കരുതിയാണ് സേഫ് റൈഡര്‍ സ്മാര്‍ട്ട് റൈഡര്‍ പരിപാടി സംഘടിപ്പിച്ചതെന്നും ആഘോഷത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി അര്‍പ്പിക്കുന്നുവെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ബ്രാന്‍ഡ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു.