സോഷ്യല്‍ മീഡിയയിലും ഹിറ്റായി സീ കേരളം റിയാലിറ്റി ഷോ സ രി ഗ മ പ

Posted on: October 11, 2019


കൊച്ചി: ഏറെ പുതുമയോടെത്തിയ സീ കേരളം ചാനലിന്റെ സംഗീത റിയാലിറ്റി ഷോയായ സ രി ഗ മ പ സോഷ്യല്‍ മീഡിയയിലും ഹിറ്റായി മാറുന്നു. ഫേസ്ബുക്കില്‍ മാത്രം സ രി ഗ മ പയുടെ 26 വീഡിയോകള്‍ ഇതിനോടകം തന്നെ പത്തുലക്ഷം പേര് കണ്ടു കഴിഞ്ഞു. ചാനലിനെ കാഴ്ചക്കാര്‍ ഏറ്റെടുത്തു എന്നതിന്റെ തെളിവാണെന്ന് ഇതെന്ന് സീ കേരളം ടീം പറഞ്ഞു. സ രി ഗ മ പയിലെ പങ്കെടുക്കുന്ന മത്സാരാര്‍ത്ഥികളുടെ മികച്ച പെര്‍ഫോമന്‍സിന്റെ വീഡിയോകളാണ് ഇതില്‍ ഭൂരിഭാഗവും. ഇതിനോടൊപ്പം തന്നെ അതിഥികളായെത്തിയ നടിയും ഗായികയുമായ മഡോണ സെബാസ്റ്റ്യന്‍, നടന്‍ ഷെയിന്‍ നിഗം എന്നിവരുടെയും എപ്പിസോഡുകളും വലിയ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്നു .

മലയാളത്തിലെ മികച്ച സംഗീത റിയാലിറ്റി ഷോയായി മാറാന്‍ ചുരുങ്ങിയ സമയം കൊണ്ട് സ രി ഗ മ പക്കായിട്ടുണ്ട്. അതിന്റെ തെളിവാണ് സോഷ്യല്‍ മീഡിയയില്‍ സീ കേരളം നേടിയെടുത്ത സ്ഥാനമെന്ന് സീ കേരളം ടീം പറഞ്ഞു. ആദ്യമായാണ് കേരളത്തില്‍ പ്രായഭേദമെന്യേ ഏതൊരാള്‍ക്കും പങ്കെടുക്കാവുന്ന ഒരു റിയാലിറ്റി ഷോ വരുന്നത്. കൗമാരക്കാര്‍മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരേ മനസോടെയാണ് ഇവിടെ മത്സരിക്കുന്നതെന്നും. ഇത് ഈ ഷോയെ വേറിട്ടതാക്കുന്നു. മാത്രവുമല്ല പങ്കെടുത്ത മിക്ക മത്സരാര്‍ത്ഥികളും സിനിമകളില്‍ പാടി എന്നത് സ രി ഗ മ പ യുടെ വിജയമാണ്.

ഈ വര്ഷം ഏപ്രില്‍ 6 നാണു സീ കേരളം സ രി ഗ മ പ ആരംഭിക്കുന്നത്. പ്രശസ്ത പിന്നണി ഗായിക സുജാതയും, സംഗീത സംവിധായകരായ ഗോപി സുന്ദറും ഷാന്‍ റഹ്മാനുമാണ് വിധികര്‍ത്താക്കള്‍. ഗ്രാന്‍ഡ് ജൂറി വിഭാഗവും ഈ ഷോയെ വ്യത്യസ്തമാക്കുന്നു.

TAGS: Zee Keralam |