ടാക്‌സ്മാന്‍ ജി എസ് ടി പ്രാക്ടീഷണര്‍മാര്‍ക്കുള്ള ഗൈഡും ചോദ്യ ബാങ്കും പ്രസിദ്ധീകരിച്ചു

Posted on: October 24, 2018

കൊച്ചി : ടാക്‌സ്മാന്‍ ജി എസ് ടി പ്രാക്ടീഷണര്‍മാര്‍ക്കുള്ള പരീക്ഷയ്ക്കു മുന്നോടിയായി അടിയന്തര പരീക്ഷ ഗൈഡ് ഉള്‍പ്പടെയുള്ള ചോദ്യ ബാങ്ക് പ്രസിദ്ധീകരിച്ചു. ചരക്കു സേവന നികുതി പ്രാക്ടീഷണര്‍മാര്‍ക്കുള്ള പരീക്ഷയുടെ സിലബസ് അനുസരിച്ചുള്ളതാണ് പുസ്തകം. ഒക്‌ടോബര്‍ 31നാണ് പരീക്ഷ. ജി എസ് ടിയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

ജി എസ് ടി പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട അറിവുകള്‍ പകര്‍ന്നു നല്‍കുകയാണ് പുസ്തകത്തിന്റെ ലക്ഷ്യമെന്നും നാഷണല്‍ അക്കാദമി ഓഫ് കസ്റ്റംസ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് നാര്‍ക്കോട്ടിക്‌സ് ലഭ്യമാക്കിയിട്ടുള്ള സിലബസില്‍ നിന്നും ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും ടാക്‌സ്മാന്‍ ഡയറക്ടര്‍ പ്രതീക് ഭാര്‍ഗവ പറഞ്ഞു.

ജി എസ് ടി നിയമത്തിലുള്ള സകല കാര്യങ്ങളെ കുറിച്ചും പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്. 3000ത്തിലധികം ചോദ്യങ്ങളുമുണ്ട്. സെപ്റ്റംബര്‍ 2018 വരെ ജി എസ് ടിയില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങളെകുറിച്ചും പുസ്തകത്തില്‍ പറയുന്നുണ്ട്.

TAGS: GST Guide | Taxmann |