താല്‍വാക്കേഴ്സ് ആനുവല്‍ ഫിറ്റ്നസ് ഫെസ്റ്റിവല്‍

Posted on: August 22, 2018

കൊച്ചി: താല്‍വാക്കേഴ്സ് ലൈഫ് സ്‌റ്റൈല്‍ തങ്ങളുടെ വാര്‍ഷിക ഫിറ്റ്നെസ് ഫെസ്റ്റിവലിനു തുടക്കം കുറിച്ചു. സെപ്റ്റംബര്‍ 11 വരെ നീളുന്ന ഫെസ്റ്റിവല്ലിന്റെ ഭാഗമായി വാര്‍ഷിക അംഗത്വ ഫീസുകളില്‍ 45 ശതമാനം വരെ ഇളവുകള്‍ ലഭിക്കും. അംഗങ്ങളെ തുടരാന്‍ പ്രേരിപ്പിച്ചു കൊണ്ട് രണ്ടു വര്‍ഷത്തെ അംഗത്വം എടുക്കുന്നവര്‍ക്ക് പത്തു ശതമാനവും മൂന്നു വര്‍ഷത്തേക്ക് 15 ശതമാനവും അധിക ഇളവും ലഭ്യമാക്കും. നിലവിലുള്ളതും പുതിയതുമായ അംഗങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാണ്.

85 പട്ടണങ്ങളിലായി 251 ജിമ്മുകളാണ് താല്‍വാക്കേഴ്സിനുള്ളത്. വിദഗ്ദ്ധരുടെ പിന്തുണയോടെ ഏറ്റവും മികച്ചതും നവീനവുമായ വര്‍ക്ക് ഔട്ട് സംവിധാനങ്ങളാണ് താല്‍വാക്കേഴ്സ് ഒരുക്കുന്നത്. സമ്പൂര്‍ണമായ ആരോഗ്യ പരിഹാരങ്ങള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കു നല്‍കാനാണ് 47 വര്‍ഷത്തെ പാരമ്പര്യമുള്ള താല്‍വാക്കേഴ്സ് ശ്രമിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ മാനേജിംഗ് ഡയറക്ടര്‍ പ്രശാന്ത് താല്‍വാക്കര്‍ ചൂണ്ടിക്കാട്ടി.

TAGS: Talwalkars |