May 2024
എഫ് ബി ബിയുടെ ഓണം ശേഖരം അനു സിത്താര അവതരിപ്പിച്ചു
Posted on: August 7, 2018
കൊച്ചി : ഇന്ത്യയുടെ ഫാഷൻ ഹബ് എന്നു വിശേഷിപ്പിക്കുന്ന എഫ് ബി ബിയുടെ ഓണം ശേഖരം പ്രശസ്ത ചലച്ചിത്ര താരം അനു സിത്താര അവതരിപ്പിച്ചു. എം ജി റോഡിലെ സെന്റർ സ്ക്വയർ മാളിലെ എഫ് ബി ബി സ്റ്റോറിൽ ഇതോടനുബന്ധിച്ച് ഫാഷൻ ഷോയും അരങ്ങേറി.
സ്ത്രീകൾക്കും പുരുഷൻമാർക്കും കുട്ടികൾക്കും ഉള്ള ഫാഷൻ വസ്ത്രങ്ങളുടെ വിപുലമായ ശേഖരം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. ക്ലാസി, ഹെവി, എത്നിക്ക് വസ്ത്രങ്ങൾ മുതൽ ട്രെൻഡി ഫ്യൂഷൻ വെയർ ഉൾപ്പെടെ ഉള്ളവ ശേഖരത്തിൽ ഉൾപ്പെടും. സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷൻമാർക്കും അവരവരുടെ ആവശ്യങ്ങൾക്കനുസരിച്ച് രൂപകൽപ്പന ചെയ്ത വസ്ത്രങ്ങളുടെ വില 399 രൂപ മുതലാണ് തുടങ്ങുന്നത്.
തനിക്ക് ഇഷ്ടപ്പെടുന്ന വസ്ത്രങ്ങളുടെ വിപുലമായ ശേഖരം അവതരിപ്പിക്കാൻ കഴിഞ്ഞതിൽ അനു സിത്താര സംതൃപ്തി പ്രകടിപ്പിച്ചു. ആഘോഷങ്ങളിൽ മികച്ച വസ്ത്രധാരണത്തിനുള്ള അവസരം കൂടിയാണെന്ന് അവർ പറഞ്ഞു. നറുക്കെടുപ്പിൽ വിജയികളായ സന്ദർശകർക്ക് അനു സിത്താരയോടൊപ്പം സെൽഫി എടുക്കാനുള്ള അവസരവും ലഭിച്ചു. ഓണം ഫെസ്റ്റീവ് ശേഖരം സംസ്ഥാനത്തെ എല്ലാ എഫ് ബി ബി സ്റ്റോറുകളിലും ലഭ്യമാണ്.
TAGS: FBB |
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു