May 2024
ഐഡിയ : 398 രൂപയ്ക്ക് റീച്ചാർജ് ചെയ്താൽ 3300 രൂപയുടെ ക്യാഷ്ബാക്ക്
Posted on: January 19, 2018
കൊച്ചി : ഐഡിയ സെല്ലുലാർ, ഓൺലൈൻ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി റീചാർജ് ചെയ്യുന്നവർക്ക് മാജിക് കാഷ് ബാക് ഓഫർ പ്രഖ്യാപിച്ചു. 398 രൂപയ്ക്കോ അതിനു മുകളിലുള്ള തുകയ്ക്കോ, എല്ലാ അൺലിമിറ്റഡ് പ്ലാനുകളിൽ റീചാർജ് ചെയ്യുന്ന ഉപഭോക്താവിന് 50 രൂപാ വില വരുന്ന എട്ട് ഡിസ്കൗണ്ട് വൗച്ചറുകൾ ലഭിക്കും. 300 രൂപ മുതലുള്ള റീചാർജിന് പ്രസ്തുത ഡിസ്കൗണ്ട് വൗച്ചറിന് ഒരു വർഷത്തെ കാലാവധി ഉണ്ട്.
ഉപഭോക്താക്കൾക്ക് 2700 രൂപ വില വരുന്ന അഞ്ച് ഷോപ്പിങ്ങ് കൂപ്പണുകൾ കൂടി ലഭിക്കും. പാർട്ണർ സ്റ്റോറുകളിലും വെബ്സൈറ്റിലും ഉത്ന്നങ്ങൾ വാങ്ങാൻ ഇത് ഉപയോഗിക്കാം. ഐഡിയ ആപ്പിൽ നിന്നോ ഐഡിയ വെബ്സൈറ്റിൽ നിന്നോ റീച്ചാർജ് ചെയ്താൽ 200 രൂപ വരെയുള്ള വാലറ്റ് കാഷ് ബാക് ഓഫറും ഉണ്ട്.
70 ദിവസത്തേയ്ക്ക് ലോക്കൽ, എസ്ടിഡി, ദേശീയ റോമിങ്ങ്, പ്രതിദിനം ഒരു ജിബി ഡാറ്റാ, ദിവസം 100 എസ്എംഎസ് എന്നിവയെല്ലാം 398 രൂപയുടെ റീചാർജിൽ ഉൾപ്പെടും. ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് മാജിക് കാഷ് ബാക് എന്ന് ഐഡിയ സെല്ലുലർ ഡിജിറ്റൽ ഹെഡ് സുനിൽ തോലാനി പറഞ്ഞു. 3300 രൂപയുടെ വൻ ആനുകൂല്യങ്ങളാണ് ഇതിലുൾപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. മാജിക് കാഷ് ബാക് ഓഫർ ഐഡിയയുടെ എല്ലാ പ്രീപെയ്ഡ് വരിക്കാർക്കും ഫെബ്രുവരി 10 വരെ ലഭിക്കും.
TAGS: Idea |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍