ഫെയർ ആൻഡ് ലവ്‌ലി മൊബൈൽ അധിഷ്ഠിത കോഴ്‌സുകൾ തുടങ്ങുന്നു

Posted on: June 10, 2016
ഫെയർ ആൻഡ് ലവ്‌ലി ഫൗണ്ടേഷൻ വനിതകൾക്കായി ആരംഭിക്കുന്ന മൊബൈൽ അധിഷ്ഠിത കോഴ്‌സുകൾ എൻഐഐടി ചീഫ് സ്ട്രാറ്റജി ഓഫീസർ ഉദയ് സിങ്, ഹിന്ദുസ്ഥാൻ യൂണിലിവർ ചീഫ്  ഓപ്പറേറ്റിംഗ് ഓഫീസർ സഞ്ജിവ് മേത്ത, ഇംഗ്ലീഷ് എഡ്ജ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വിവേക് അഗർവാൾ, നാഷണൽ സ്‌കിൽ ഡവലപ്‌മെന്റ് കോർപറേഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജയന്ത്  കൃഷ്ണ എന്നിവർ ചേർന്ന് പ്രഖ്യാപിക്കുന്നു.

കൊച്ചി : ഫെയർ ആൻഡ് ലവ്‌ലി ഫൗണ്ടേഷൻ വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി മൊബൈൽ അധിഷ്ഠിത കോഴ്‌സുകൾ തുടങ്ങുന്നു. സ്ത്രീകൾക്ക് തൊഴിൽ കണ്ടെത്താൻ സഹായകമായ ഈ കോഴ്‌സുകൾ എൻഐഐടിയുടെയും ഇംഗ്ലീഷ് എഡ്ജിന്റെയും സഹകരണത്തോടുകൂടിയാണ് നടപ്പിലാക്കുന്നത്. 2020 ആവുമ്പോഴേക്ക് 50 ലക്ഷം സ്ത്രീകൾക്ക് പരിശീലനം നൽകാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ഹിന്ദുസ്ഥാൻ യൂണിലിവർ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സഞ്ജീവ് മേത്ത പറഞ്ഞു.

ഫെയർ ആൻഡ് ലവ്‌ലി ഫൗണ്ടേഷൻ ഇതുവരെയായി 1500-ലേറെ പേർക്ക് സ്‌കോളർഷിപ്പ് നൽകിയിട്ടുണ്ട്. തുടങ്ങാൻ പോകുന്ന മൊബൈൽ കോഴ്‌സുകൾ പൂർത്തിയാക്കുന്ന സ്ത്രീകളെ തൊഴിൽ കണ്ടെത്താനും ഫെയർ ആൻഡ് ലവ്‌ലി ഫൗണ്ടേഷൻ സഹായിക്കും.