കാൻസ് ഫെസ്റ്റിവലിൽ പോൾകി ഡയമണ്ട് ജുംകകൾ അണിഞ്ഞ് സോനം കപൂർ

Posted on: May 24, 2016

Kalyan-Sonam-Kapoor-wearing

കൊച്ചി : കല്യാൺ ജൂവല്ലേഴ്‌സ് ഗ്ലോബൽ ബ്രാൻഡ് അംബാസഡർ സോനം കപൂർ കാൻസ് ഫിലിം ഫെസ്റ്റിവലിലെ ആംഫർ ഗാലയിൽ അതീവ മനോഹരമാർന്ന പോൾകി ഡയമണ്ട് പതിപ്പിച്ച ജുംകകൾ അണിഞ്ഞ് പങ്കെടുത്തു. റിയ കപൂറും കല്യാൺ ജൂവലേഴ്‌സും ചേർന്ന് പ്രത്യേകമായി കൈകൾകൊണ്ട് നിർമ്മിച്ച് രണ്ടു ജോടി ജുംകകളാണ് സോനം കപൂർ പ്രഥമ ആംഫർ വിരുന്നിൽ അണിഞ്ഞത്. ഡയമണ്ടുകളും ചുവന്ന റൂബികളും ക്വീൻ സൈസിലുള്ള മുത്തുകളും ടെമ്പിൾ ജൂവലറി മാതൃകയിൽ പൂക്കളും പൂവിതളുകളും ദേവതകളും എല്ലാം സമന്വയിപ്പിച്ച സങ്കീർണ്ണമായ രൂപകല്പനയാണ് ഈ ജുംകകളുടെ പ്രത്യേകത.

സോനം കപൂർ അണിഞ്ഞ ആദ്യ സെറ്റ് ജുംകകൾ 144.44 കാരറ്റ് ആണ്. ഇവയിൽ പോൾകി ഡയമണ്ടുകൾ 6.95 കാരറ്റ്, ഡയമണ്ടുകൾ 2 കാരറ്റ്, റൂബി 1.63 കാരറ്റ്, മുത്തുകൾ 41.05 കാരറ്റ് എന്നിങ്ങനെയാണ്. രണ്ടാമത്തെ ജുംക സെറ്റ് 93.31 കാരറ്റാണ്. ഇവയിൽ പോൾകി ഡയമണ്ടുകൾ 7.26 കാരറ്റ്, ഡയമണ്ടുകൾ 1.32 കാരറ്റ്, റൂബി 0.65 കാരറ്റ്, മുത്തുകൾ 30.45 കാരറ്റ് എന്നിങ്ങനെയാണ്.
അന്തർദ്ദേശീയ തലത്തിൽ കാണികളെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ ഫാഷന്റെ മുഖമാണ് സോനം കപൂർ എന്ന് കല്യാൺ ജൂവല്ലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി. എസ്. കല്യാണരാമൻ പറഞ്ഞു.

ലോകവ്യാപകമായി വളരുന്നതിനുള്ള സഞ്ചാരപഥമാണ് കല്യാൺ ജൂവല്ലേഴ്‌സ് ആഗ്രഹിക്കുന്നത്. 2016-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയുടെ ശ്രേഷ്ടമാർന്ന സാസ്‌കാരിക പൈതൃകം പ്രദർശിപ്പിക്കാനായതിൽ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ബ്രാൻഡ് അംബാസഡറിനുവേണ്ടി ഇത്രയും ശോഭയാർന്ന ആഭരണം കൈകൾകൊണ്ട് രൂപപ്പെടുത്തിയെടുക്കാൻ തങ്ങളുടെ ഡിസൈനർക്ക് കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.