കൊച്ചിയിൽ ഫെനെസ്റ്റ എക്‌സ്പീരിയൻസ് സെന്റർ

Posted on: February 22, 2016

Fenesta-Experience-Centre-e

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ വിൻഡോസ് കമ്പനിയും ഡിസിഎം ശ്രീറാം ലിമിറ്റഡിന്റെ ഡിവിഷനുമായ ഫെനെസ്റ്റ ബിൽഡിങ് സിസ്റ്റംസ് കൊച്ചി പാലാരിവട്ടം എൻ.എച്ച്. ബൈ-പാസ്സിൽ ഫെനെസ്റ്റ എക്‌സ്പീരിയൻസ് സെന്റർ തുറന്നു. സ്റ്റുഡിയോ 772-യുമായി സഹകരിച്ചാണ് എക്‌സ്പീരിയൻസ് സെന്റർ തുടങ്ങിയിട്ടുള്ളത്.

യഥാർത്ഥ വലിപ്പത്തിലും നിറത്തിലും ഉത്പന്നശ്രേണി കാണുന്നതിനും സാങ്കേതിക വശങ്ങൽ മനസ്സിലാക്കി ഉചിതമായ ഫെനെസ്റ്റ ഉത്പന്നങ്ങൾ തെരഞ്ഞെടുക്കുവാൻ എക്‌സ്പീരിയൻസ് സെന്റർ സഹായകമാകുമെന്ന് ഫെനെസ്റ്റയുടെ നാഷണൽ സെയിൽസ് മേധാവി രവി കുമാർ പറഞ്ഞു.