ഡി സി എം ശ്രീറാമിന് 297 കോടി അറ്റാദായം

Posted on: May 12, 2016

DCM-Shriram-Big

ന്യൂഡൽഹി : ഡി സി എം ശ്രീറാം കഴിഞ്ഞ ധനകാര്യ വർഷം 5841 കോടി രൂപ വിറ്റുവരവും 297 കോടി രൂപ അറ്റാദായവും നേടി. ക്ലോറാ വിനയിൽ ബിസിനസിലെ വിറ്റുവരവ് 350 കോടിയായി ഉയർന്നു. ജനലുകളും മറ്റും വിൽക്കുന്ന ഫെനസ്റ്റാ ഡിവിഷന്റെ വിൽപനയിൽ 18 ശതമാനം വളർച്ചയുണ്ടായി.

പഞ്ചസാര ബിസിനസിൽ നിന്നുള്ള ലാഭം 88 കോടിയായി. മുൻ വർഷം 68 കോടിയുടെ നഷ്ടത്തിലായിരുന്നു. വളം, സിമന്റ് ഡിവിഷനുകളും മികച്ച പ്രവർത്തനം കാഴ്ചവെച്ചു.