ഡിസിഎം ശ്രീറാമിന് 88 ശതമാനം അറ്റാദായ വളർച്ച

Posted on: November 8, 2017

ന്യൂഡൽഹി : ഡിസിഎം ശ്രീറാമിന് നടപ്പ് സാമ്പത്തികവർഷം രണ്ടാം ക്വാർട്ടറിൽ 88 ശതമാനം അറ്റാദായ വളർച്ച. 172 കോടി രൂപയാണ് അറ്റാദായം. മൊത്തവരുമാനം മുൻവർഷം ഇതേകാലയളവിലെ 1366 കോടിയിൽ നിന്ന് 1605 കോടിയായി വർധിച്ചു. വളർച്ച 18 ശതമാനം.

രണ്ടാം ക്വാർട്ടറിൽ കെമിക്കൽ വിഭാഗത്തിൽ നിന്നുള്ള വരുമാനം 24 ശതമാനവും ഷുഗർ വിഭാഗത്തിൽ നിന്നുള്ള വരുമാനം 34 ശതമാനവും വർധിച്ചു. മൊത്തം കടബാധ്യത 737 കോടിയിൽ നിന്ന് 673 കോടി രൂപയായി കുറഞ്ഞു. കമ്പനി 200 ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.

പഞ്ചസാര ഉത്പാദനശേഷി വർധന, ഡിസ്റ്റിലറി, 66 മെഗവാട്ട് പവർ പ്ലാന്റ് തുടങ്ങി 848 കോടി രൂപയുടെ വികസനപദ്ധതികൾ നടപ്പാക്കിവരികയാണ്.