ഡി സി എം ശ്രീറാമിന് 167 കോടി അറ്റാദായം

Posted on: August 12, 2016

DCM-Shriram-Logo-Big

ന്യൂഡൽഹി : നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യക്വാർട്ടറിൽ ഡിസിഎം ശ്രീറാമിന് 1442 കോടി രൂപ വിറ്റുവരവും 167 കോടി രൂപ അറ്റാദായവും നേടി. ക്ലോറാ വിനയിൽ ബിസിനസിലെ വിറ്റുവരവ് 121 കോടിയായി ഉയർന്നു. ജനലുകളും മറ്റും വിൽക്കുന്ന ഫെനസ്റ്റാ ഡിവിഷന്റെ വിൽപ്പനയിൽ 23 ശതമാനം വളർച്ചയുണ്ടായി. പഞ്ചസാര ബിസിനസിൽ നിന്നുള്ള വരുമാനം 15 ശതമാനം കുറഞ്ഞു.

ഫാം സൊലൂഷൻസ്, ബയോ സീഡ് എന്നിവയൊഴിച്ച് മറ്റു ഡിവിഷനുകൾ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് കമ്പനി ചെയർമാൻ അജയ് ശ്രീറാം പറഞ്ഞു.

TAGS: DCM Shriram |