ഇന്ത്യൻ ഗോൾഡ് കോയിൻ ഇനി കൊച്ചിയിലും

Posted on: February 20, 2016

India-Gold-Coin-Gandhiji-sm

കൊച്ചി : ഇന്ത്യ ഗവൺമെന്റിന്റെ ആദ്യ നാഷണൽ ഗോൾഡ് കോയിൻ ഇന്ത്യൻ ഗോൾഡ് കോയിൻ എംഎംടിസി കൊച്ചിയിൽ അവതരിപ്പിച്ചു. 24 കാരറ്റ് പരിശുദ്ധിയും ഫൈൻനെസുമുള്ള, ഒരു വശത്ത് അശോക ചക്രവും മറുവശത്ത് മഹാത്മാഗാന്ധിയുടെ മുഖവും ആലേഖനം ചെയ്തിട്ടുള്ള സ്വർണ നാണയമാണ് ഇന്ത്യൻ ഗോൾഡ് കോയിൻ.

കൊച്ചി ലുലുമാളിൽ നടന്ന ചടങ്ങിൽ കൊച്ചി മേയർ സൗമിനി ജെയിൻ ഇന്ത്യൻ ഗോൾഡ് കോയിൻ പുറത്തിറക്കി. ഗോൾഡ് കോയിൻ എംഎംടിസി ഔട്ട്‌ലെറ്റിലും, ഇന്ത്യൻ ഓവർസീസ് ബാങ്ക് എറണാകുളം മെയിൻ ബ്രാഞ്ചിലും ലഭിക്കും. 5, 10, 20 ഗ്രാം തൂക്കമുള്ള കോയിനുകളാണ് ഇപ്പോൾ അവതരിപ്പിച്ചിട്ടുള്ളത്. കൂടുതൽ തരത്തിലുള്ള നാണയങ്ങൾ വൈകാതെ ലഭ്യമാകും. വ്യാജ നിർമ്മിതികളെ തടയുന്ന സവിശേഷതകളോടെ, സുരക്ഷിതമായ പാക്കേജിംഗിലാണ് ഇന്ത്യൻ ഗോൾഡ് കോയിനുകൾ എത്തുന്നത്.

ഇന്ത്യൻ ഗോൾഡ് കോയിൻ ബിഐഎസ് ഹാൾമാർക്ക് ചെയ്തതാണ്. വേൾഡ് ഗോൾഡ് കൗൺസിലാണ് മാർക്കറ്റിംഗ് പാർട്ട്ണർമാർ. ഉരുക്കാതെ തന്നെ റീസൈക്കിൾ ചെയ്യാവുന്ന ആദ്യത്തെ ഗോൾഡ് കോയിനാണ് ഇന്ത്യൻ ഗോൾഡ് കോയിൻ. ആളുകൾക്ക് ഗോൾഡ് കോയിനുകളോടുള്ള സമീപനത്തിനു തന്നെ മാറ്റം വരുത്താൻ ഇന്ത്യൻ ഗോൾഡ് കോയിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് എംഎംടിസി കൊച്ചി അഡീഷണൽ ജനറൽ മാനേജർ ആർ.കെ. അരവിന്ദ് പറഞ്ഞു.