സാംസംഗ് ഗാലക്‌സി എ7, ഗാലക്‌സി എ5 വിപണിയിൽ

Posted on: February 10, 2016

Samsung-A7-Bezel-Bigകൊച്ചി : സാംസംഗ് ഗാലക്‌സി എ സീരീസിലെ 2016 പതിപ്പായ ഗാലക്‌സി എ7, ഗാലക്‌സി എ5 ഫോണുകൾ പുറത്തിറങ്ങി. ചെറുപ്പക്കാരായ ഉപഭോക്താക്കൾക്കായി പ്രത്യേകം രൂപകൽപന ചെയ്ത ഗാലക്‌സി എ7-ലും, ഗാലക്‌സി എ5-ലും ഏറ്റവും പുതിയ ഗ്ലാസ്, മെറ്റൽ ഡിസൈനാണ് ഉപയോഗിച്ചിരിക്കുന്നത്.

5.5 ഇഞ്ച്, 5.2 ഇഞ്ച് എന്നീ ഫുൾ എച്ച്ഡി സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ സ്‌ക്രീനോടുകൂടിയ ഗാലക്‌സി എ7-നും, ഗാലക്‌സി ഏറ്റവും എളുപ്പം കൈയിൽ കൊണ്ടു നടക്കാൻ ഉതകുന്ന രീതിയിൽ 2.7 മില്ലിമീറ്റർ ബെൽ വലുപ്പത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. എഫ്1 അപ്പർച്ചറോടു കൂടിയ 13 എംപി പിൻ കാമറയും 5 എംപി മുൻ കാമറയും കുറഞ്ഞ വെളിച്ചത്തിൽ ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്നു. കൂടാതെ അവ്യക്തമായ ഫോട്ടോകൾ ഒഴുവാക്കാനും ഫോട്ടോയുടെ മിഴിവിനായും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള കാമറയാണ് എ സീരീസിലെ 2016 പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Samsung-Galaxy-A5-Bezel-Big

വളരെ എളുപ്പം ചാർജ് ചെയ്യാനും ദീർഘസമയം ചാർജ് നിലനിർത്താനും സഹായിക്കുന്ന ഗാലക്‌സി എ7 ന്റെ 3,300 എംഎച്ച് ബാറ്ററിയും ഗാലക്‌സി എ5-ന്റെ ന് 2900 എംഎച്ച് ബാറ്ററിയും ന്യൂ ജനറേഷൻ ജീവിതശൈലിക്ക് ഏറെ അനുയോജ്യമാണ് . 16 ജിബി ഇന്റേർണൽ സ്‌റ്റോറേജോടു കൂടി എത്തുന്ന ഗാലക്‌സി എ7-ന് 3ജിബി റാമും, ഗാലക്‌സി എ5-ന് 2 ജിബി റാമുമാണുള്ളത്. കൂടാതെ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 128 ജിബി വരെ വികസിപ്പിച്ചെടുക്കാവുന്ന മെമ്മറിയാണ് ഈ ഫോണുകളുടേത്. ഒക്ടാകോർ പ്രൊസസറിൽ പ്രവർത്തിക്കുന്ന ഇരു ഫോണുകളും അതിവേഗത്തിലുള്ള ഡൗൺലോഡിംഗ് സാധ്യമാക്കുന്നു.

എ7-നും, എ5-വും ഗോൾഡ്, ബ്ലാക്ക്, വൈറ്റ് എന്നീ മൂന്നു നിറങ്ങളിൽ ലഭ്യമാണ്. സാംസംഗ് ഗാലക്‌സി എ7-ന് (2016) 33400 രൂപയും ഗാലക്‌സി എ5-ന് 29400 രൂപയുമാണ് വില.