ഇന്ത്യൻ സിനിമയിലെ പ്രഥമ കുടുംബത്തോടൊപ്പം കല്യാൺ ജൂവലേഴ്‌സ്

Posted on: November 4, 2015

Kalyan-Jewellers-Amitabh-&-കൊച്ചി: കല്യാൺ ജൂവലേഴ്‌സ് പുതിയ ബ്രാൻഡ് അംബാസഡറായി ജയ ബച്ചനെ നിയമിച്ചു. കല്യാൺ ജൂവലേഴ്‌സിന്റെ ദേശീയ ബ്രാൻഡ് അംബാസഡറും ഭർത്താവുമായി അമിതാഭ് ബച്ചനോടൊപ്പം ജയ ബച്ചൻ കല്യാൺ ജൂവലേഴ്‌സിന്റെ ഏറ്റവും പുതിയ മുദ്ര ആഭരണശേഖരത്തിന്റെ പ്രചാരണത്തിനായി ടെലിവിഷൻ പരസ്യങ്ങളിൽ സഹതാരമാകും. ഇന്ത്യയുടെ സമൃദ്ധമായ പാരമ്പര്യം വിളിച്ചോതുന്ന രീതിയിൽ ആഭരണനിർമാതാക്കളുടെ കരവിരുതാൽ നിർമിച്ച മികച്ച പരമ്പരാഗത ആഭരണങ്ങളാണ് മുദ്ര ആഭരണശേഖരത്തിലുള്ളത്.

കല്യാൺ ജൂവലേഴ്‌സിന്റെ വിദഗ്ധരായ ആഭരണനിർമാതാക്കൾ കൈവിരുതാൽ നിർമിച്ച ചോക്കേഴ്‌സ്, നീളം കൂടിയതും കുറഞ്ഞതുമായ നെക്ലേസുകൾ, വളകൾ, കമ്മലുകൾ തുടങ്ങിയവയാണ് ഈ ശേഖരത്തിന്റെ പ്രത്യേകത. വിവാഹാവസരങ്ങളിൽ ഇന്ത്യൻ വധുക്കൾക്ക് അണിയാനുള്ള പരമ്പരാഗതവും നൂതനവുമായ രൂപകൽപനകൾ കൂടിച്ചേർന്നതാണ് ഈ ആഭരണശേഖരം. നാനൂറു ഗ്രാം വരെയുള്ള ആഭരണങ്ങൾ ഈ ശേഖരത്തിലുണ്ട്.

കല്യാൺ ജൂവലേഴ്‌സിന്റെ വിവിധ ആഭരണശേഖരങ്ങളും ബ്രാൻഡുകളും പ്രചരിപ്പിക്കുന്നതിനായുള്ള പരസ്യചിത്രങ്ങളിൽ ജയ ബച്ചൻ പങ്കെടുക്കും. രാജ്യത്തെ ഏറ്റവും മികച്ച ആഭരണ ബ്രാൻഡായി പേരെടുത്ത കല്യാൺ ജൂവലേഴ്‌സുമായി സഹകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ജയ ബച്ചൻ പറഞ്ഞു.

കല്യാൺ ജൂവലേഴ്‌സിന്റെ യാത്രകളിൽ ഞാൻ എന്നും പങ്കാളിയായിരുന്നുവെന്നും ഈ ബ്രാൻഡിന്റെ വളർച്ച നേരിൽകണ്ട് ബോധ്യപ്പെടാൻ സാധിച്ചിട്ടുണ്ടെന്നും അമിതാഭ് ബച്ചൻ ചൂണ്ടിക്കാട്ടി.തുടർന്നും കല്യാൺ ജൂവലേഴ്‌സിന്റെ സവിശേഷ മുഹൂർത്തങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ജയ ബച്ചനെ ബ്രാൻഡ് അംബാസഡറാക്കിയതിലൂടെ ബച്ചൻ കൂടുംബവുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ കഴിഞ്ഞുവെന്ന് കല്യാൺ ജൂവലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ഇന്ത്യൻ സിനിമയിലെ പ്രഥമ കുടുംബത്തെ ബ്രാൻഡ് അംബാസഡർമാരായി അവതരിപ്പിക്കാൻ തക്ക മികവുറ്റതാണ് മുദ്ര ആഭരണശേഖരമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.