സാംസംഗ് സെഡ്3 ടൈസൻ സ്മാർട്ട്‌ഫോൺ

Posted on: October 17, 2015

Samsung-Z3-Tizen-Big

കൊച്ചി : ടൈസൻ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സാംസംഗ് സെഡ്3 സ്മാർട്ട്‌ഫോൺ സാംസംഗ് ഇലക്ട്രോണിക്‌സ് വിപണിയിൽ അവതരിപ്പിച്ചു. മേക്ക് ഇൻ ഇന്ത്യ പദ്ധതിയനുസരിച്ച് ഇന്ത്യയിൽ തന്നെ രൂപകല്പന ചെയ്ത് നിർമ്മിച്ച സെഡ്3 സ്മാർട്ട്‌ഫോൺ ഇന്ത്യൻ ഉപയോക്താക്കളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

ഒട്ടനവധി സേവനങ്ങൾ ലഭ്യമാക്കുന്ന മൈ ഗാലക്‌സി പ്ലാറ്റ്‌ഫോം, വിവിധ ഭാഷകളിൽ നിന്നുള്ള പാട്ടുകൾ ലഭ്യമാക്കുന്ന മിക്‌സ് റേഡിയോ, പുതുതായി അവതരിപ്പിക്കുന്ന അൾട്രാ ഡാറ്റാ സേവിംഗ് മോഡ് എന്നീ സവിശേഷതകളോടെയാണ് സാംസംഗ് സെഡ്3 വിപണിയിലെത്തുന്നത്. സാംസംഗ് സെഡ്3യുടെ അൾട്രാ ഡാറ്റാ സേവിംഗ് മോഡ് വഴി 40 ശതമാനം വരെ മൊബൈൽ ഡാറ്റാ ലാഭിക്കാനാകും. അൾട്രാ പവർ സേവിംഗ് മോഡിന്റെ ഉപയോഗത്തിലൂടെ  50 ശതമാനം വരെ കൂടുതൽ ബാറ്ററി സ്റ്റാൻഡ് ബൈ സമയവും നൽകുന്നു.

1 ജിബി റാം, 8 ജിബി റോം, 128 ജിബി മൈക്രോ എസ്ഡി കാർഡ് വരെ ഉപയോഗിക്കാനാവുന്ന കാർഡ് സ്ലോട്ട് എന്നിവയോടുകൂടിയാണ് സാംസംഗ് സെഡ്3 വിപണിയിലെത്തുന്നത്. സൂപ്പർ അമോലെഡ് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന 5 ഇഞ്ച് എച്ച്ഡി സ്‌ക്രീനോടു കൂടി വിപണിയിൽ എത്തുന്ന സാംസംഗ് സെഡ്3, യഥാർത്ഥ നിറത്തിലും കോൺട്രാസ്റ്റിലുമുള്ള മിഴിവേറിയ ചിത്രങ്ങൾ നൽകുന്നു. 8 മെഗാപിക്‌സൽ പിൻകാമറയും 5 മെഗാപിക്‌സൽ മുൻകാമറയുമുള്ള സെഡ്3 മികച്ച ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്നു.

വെറും 7.9 മില്ലിമീറ്റർ മാത്രം കനമുള്ള സാംസംഗ് സെഡ്3 ഗോൾഡ്, ബ്ലാക്ക്, സിൽവർ എന്നീ നിറങ്ങളിൽ ലഭ്യമാണ്. സാംസംഗിന്റെ എല്ലാ റീട്ടെയ്ൽ സ്‌റ്റോറുകളിൽ നിന്നും ഓൺലൈനിൽ സ്‌നാപ്ഡീലിൽ മാത്രവും ലഭ്യമാകുന്ന സാംസംഗ്  സെഡ്3 ക്ക് 8,490 രൂപയാണ് വില.