കല്യാണിന്റെ പുതിയ പരസ്യത്തിൽ മഞ്ജു വാര്യർ മൂന്ന് വേഷങ്ങളിൽ

Posted on: August 17, 2015

Kalyan-Jewellers-Manju-Advtകൊച്ചി : കല്യാൺ ജുവല്ലേഴ്‌സിന്റെ പുതിയ ടിവി പരസ്യത്തിൽ മഞ്ജു വാര്യർ മൂന്ന് വേഷങ്ങളിൽ എത്തുന്നു. സ്ഥിരം ഉപയോക്താക്കൾക്കായി കല്യാണ് ജുവല്ലേഴ്‌സ് ഗോൾഡ് കാർഡിൽ പുതിയ ഫീച്ചറുകൾ കൂട്ടിച്ചേർക്കുന്നതിനെക്കുറിച്ചുള്ള പ്രചരണത്തിന്റെ ഭാഗമായാണ് പുതിയ പരസ്യം. പുതിയ പരസ്യം ടെലിവിഷനിൽ അവതരിപ്പിച്ചുകഴിഞ്ഞു.

ഗോൾഡ് കാർഡ് ഉടമകൾക്ക് ലഭിക്കുന്ന ആകർഷകമായ നേട്ടങ്ങളിൽ അത്ഭുതപ്പെടുന്ന മഞ്ജു വാര്യരുടെ ഹൃദയവും മനസും കല്യാൺ ജുവല്ലേഴ്‌സിൽ നിന്നും സ്വർണം വാങ്ങുന്നതുമായി ബന്ധപ്പെട്ട് സംവദിക്കുന്നതാണ് പരസ്യത്തിന്റെ ആശയം. ലോയൽട്ടി പോയിന്റുകൾ റെഡീം ചെയ്യുന്നതിനൊപ്പം ഗോൾഡ് കാർഡിൽ പരിധികളില്ലാത്ത ഒട്ടേറെ അത്ഭുതങ്ങളാണ് ഉപയോക്താക്കളെ കാത്തിരിക്കുന്നത്.

ഗോൾഡ് കാർഡിൽ വിശിഷ്ടമായ പുതിയ കാര്യങ്ങൾ കൂട്ടിച്ചേർക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് കല്യാൺ ജുവല്ലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി എസ് കല്യാണരാമൻ പറഞ്ഞു. ദീർഘകാലമെടുത്ത് വിശ്വസ്തരായ ഉപയോക്താക്കൾക്ക് സമ്മാനം നൽകുന്നതിനു പകരം ഉടനടി അവർക്ക് പ്രതിഫലം നൽകുകയാണ്. ഈ ഓണക്കാലത്ത് ഗോൾഡ് കാർഡ് അംഗങ്ങൾ കല്യാൺ ജുവല്ലേഴ്‌സുമായുള്ള ബന്ധം കൂടുതൽ സുദൃഡമാക്കാൻ പരിശ്രമിക്കുമെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു.