ലുലുമാളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Posted on: August 17, 2015

Lulu-Flag-hosting-Aug-2015-കൊച്ചി : ഇടപ്പള്ളി ലുലുമാളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷങ്ങൾ മുൻ ഡിജിപിയും റോ തലവനുമായിരുന്ന പി.കെ. ഹോർമിസ് തരകൻ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര്യദിനപതാക ഉയർത്തിയ ശേഷം രാവിലെ ആയിരത്തിലേറെ വരുന്ന സെക്യൂരിറ്റി ജീവനക്കാരുടെ പരേഡ് അദ്ദേഹം വീക്ഷിച്ചു. ലുലുമാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്‌സ്, സെക്യൂരിറ്റി മാനേജർ കെ. സദാശിവൻ, അസസ്റ്റന്റ് മാനേജർ ഒ. സുകുമാരൻ എന്നിവർ പ്രസംഗിച്ചു.

 

Lulu-Independence-Day-2015-മാളിൽ രണ്ട് ദിവസമായി നടന്നു വരുന്ന ‘സ്വാതന്ത്ര്യത്തിന് മുൻപും പിൻപും’ എന്ന വിഷയത്തിൽ നടന്ന പഴയകാല പത്രങ്ങളുടെ പ്രദർശനം പി.കെ. ഹോർമിസ് തരകൻ ഉദ്ഘാടനം ചെയ്തു. ഷിബു ഫിലിപ്‌സ്, സാദിക് കാസിം, കെ. കെ. ഷെരീഫ്, ലുലു ഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ. ബി. സ്വരാജ്, കെ. സദാശിവൻ, ഒ. സുകുമാരൻ, ബാബു ജോസഫ് എന്നിവർ പ്രസംഗിച്ചു.

TAGS: Lulu Mall Kochi |