May 2024
മുലയൂട്ടൽ പ്രതിജ്ഞയുമായി ജോൺസൺ ആൻഡ് ജോൺസൺ ഇന്ത്യ
Posted on: August 7, 2015
കൊച്ചി : ജോൺസൺ ആൻഡ് ജോൺസൺ ഇന്ത്യയുടെ മുലയൂട്ടൽ പ്രതിജ്ഞ (ഐ പ്ലെഡ്ജ് ടു ബ്രെസ്റ്റ് ഫീഡ്) ദേശീയ പ്രചാരണ പരിപാടിക്കു തുടക്കമായി. ഓഗസ്റ്റ് മുഴുവനും ഇന്ത്യയിലൊട്ടാകെ ഇതിനായി കമ്പനി പ്രചാരണം നടത്തും. ഇതിന്റെ ഭാഗമായി രാജ്യത്തെ ആശുപത്രികളിലും നേഴ്സിംഗ് ഹോമുകളിലുമായി 600 ഹെൽത്തി ബേബി ക്യാമ്പുകളും സംഘടിപ്പിക്കും.
ആരോഗ്യമുളള കുഞ്ഞുങ്ങളെ വളർത്തിയെടുക്കുന്നതിൽ മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ചു യുവ അമ്മമാരിൽ അവബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഈ ദേശീയ പ്രചാരണ പരിപാടി ആരംഭിച്ചിട്ടുളളത്.
പ്രശസ്ത സിനിമാതാരം ദേവയാനി, പ്രശസ്ത ലാക്ടേഷൻ വിദഗ്ധൻ ഡോ. എസ്. എസ് കമ്മത്ത്, പീഡിയാട്രീഷൻ ഡോ. ജോർജ് മൂലയിൽ എന്നിവർ ജോൺസൺ ആൻഡ് ജോൺസൺ ദേശീയ പ്രചാരണ പരിപാടിയോടു സഹകരിക്കുന്നുണ്ട്.
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍