മൈക്രോസോഫ്റ്റ് – ഐബോൾ സ്‌പ്ലെൻഡോ

Posted on: June 29, 2015

iBall-Splendo-Big

കൊച്ചി : ടെലിവിഷനെ കംപ്യൂട്ടറും സ്മാർട്ട് ടിവിയുമാക്കി മാറ്റാൻ സഹായിക്കുന്ന പിസി ഓൺ സ്റ്റിക്ക് ഐബോൾ സ്‌പ്ലെൻഡോ മൈക്രോസോഫ്റ്റ്-ഐബോൾ സഖ്യം പുറത്തിറക്കി. സ്‌പ്ലെൻഡോയ്‌ക്കൊപ്പം മൗസും കീബോർഡും ലഭ്യമാണ്. സ്‌പ്ലെൻഡോ ടിവിയുടെ എച്ച്ഡിഎംഐ ഇൻപുട്ടിൽ പ്ലഗ് ചെയ്താൽ മതി ടിവിയെ കംപ്യൂട്ടറാക്കി മാറ്റാൻ.

പിസി ഇല്ലാത്തവർക്കുകൂടി കംപ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റെയും സാധ്യതകൾ തുറന്നുകൊടുക്കുകയാണ് ഐബോൾ സ്‌പ്ലെൻഡോ ചെയ്യുന്നതെന്ന് മൈക്രോസോഫ്റ്റ് ഡയറക്ടർ (ഇന്ത്യ വിൻഡോസ് ബിസിനസ് ഗ്രൂപ്പ് ) വിനീത് ദുറാനി പറഞ്ഞു.

പോക്കറ്റിലൊതുങ്ങുന്ന വലുപ്പം മാത്രമുള്ള ചെറിയ ഉപകരണമാണ് സ്‌പ്ലെൻഡോ. ഇന്റൽ ആറ്റം ക്വാഡ് കോർ പ്രോസസർ, വിൻഡോസ് 8.1, 2 ജിബി റാം, 32 ജിബി ഇന്റേണൽ മെമ്മറി എന്നിവ കരുത്തു പകരുന്ന സ്‌പ്ലെൻഡോ ഒരു വർഷ വാറന്റിയുമായാണ് എത്തുന്നത്. എച്ച്ഡി ഗ്രാഫിക്‌സ്, മൾട്ടി ചാനൽ, ഡിജിറ്റൽ ഓഡിയോ, യുഎസ്ബി പോർട്ട്, മൈക്രോ യുഎസ്ബി പോർട്ട് തുടങ്ങിയ സൗകര്യങ്ങളുണ്ട് സ്‌പ്ലെൻഡോയിലുണ്ട്. വില 8,999 രൂപ.