April 2024
മിതാഷി റോയൽ സ്മാർട് എൽഇഡി ടിവി
Posted on: May 17, 2015
കൊച്ചി : ഇന്ത്യയിലെ മുൻനിര പ്രീമിയം വാല്യൂ ബ്രാൻഡായ മിതാഷി ഒട്ടേറെ പുതുമകളോടുകൂടിയ, റോയൽ സ്മാർട്ട് എൽഇഡി ടിവി വിപണിയിൽ അവതരിപ്പിച്ചു. 50 ഇഞ്ച് (127 സെമി) ടിവി ആണിത്.
രാജസ്ഥാൻ റോയൽസിന്റെ കാപ്റ്റൻ ഷെയ്ൻ വാട്സൺ, താരങ്ങളായ അജിൻക്യ രഹാനേ, സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസൺ, മിതാഷി എന്റർടെയ്ൻമെന്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറും ആയ രാകേഷ് ദുഗാർ എന്നിവർ ചേർന്നാണ് പുതിയ റോയൽ 50 ഇഞ്ച് സ്മാർട് ലെഡ് ടിവി അവതരിപ്പിച്ചത്. ഐപിഎല്ലിലെ മികച്ച ടീമുകളിലൊന്നായ രാജസ്ഥാൻ റോയൽസുമായി കഴിഞ്ഞ അഞ്ചുവർഷമായി മിതാഷിക്ക് പങ്കാളിത്തം ഉണ്ട്.
ഏറ്റവും അഡ്വാൻസ്ഡ് ടിവിയാണ് റോയൽ സ്മാർട് ടിവി. ഡിഎൽഇഡി സാങ്കേതികവിദ്യയിൽ സ്ലിം പാനലോടുകൂടിയ ഇതിലെ എച്ച്ഡി ചിത്രങ്ങൾ 1920 ഃ 1080 പി റസലൂഷനിലാണ് ലഭ്യമാവുക. യുഎസ്ബി മൂവി പ്ലഗിൽ 27 മൂവി ഫോർമാറ്റുകളാണുള്ളത്. പിസി ഇൻപുട്ട്, 3 എച്ച്ഡിഎംഐ ഇൻപുട്ട്, വൈഫൈ കണക്ടിവിറ്റി ആൻഡ്രോയ്ഡ് 4.4 ഒഎസ്, 5,00,000 : 1 ഡൈനാമിക് കോൺട്രാസ്റ്റ് അനുപാതം, ഡ്യുവൽ കോർ 512 എംബി റാം, ഇന്റർനെറ്റ് കണക്ടിവിറ്റി എന്നിവയാണ് മറ്റ് പ്രത്യേകതകൾ. വില 51,990 രൂപ. മൂന്നു വർഷത്തെ വാറന്റിയും ഉണ്ട്.
TAGS: Mitashi | Mitashi LED TV |
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു
‘സാംസംഗ് ഇന്നവേഷന്‍ ക്വാംപസ്’ സീസണ് 2ന് തുടക്കം
ഹോര്‍ലിക്സ്, ബൂസ്റ്റ് ഇവ ഇനി ‘ഫംഗ്ഷനല്‍ നുട്രീഷനല്‍ ഡ്രിങ്ക്സ്’ എന്ന പുതിയ വിഭാഗത്തില്‍
സുസ്ഥിര സംരംഭങ്ങളുമായി ക്ലബ് മഹീന്ദ്ര ഭൗമ ദിനം ആചരിച്ചു
ആഭ്യന്തര യാത്രകളും പുതിയ സ്ഥലങ്ങളും ടൂറിസ്റ്റുകള്‍ക്ക് പ്രിയങ്കരമെന്ന് മേക്ക്മൈട്രിപ്പ്