ഇലക്ട്രിക് വാഹനങ്ങള്‍ക്കു മാത്രം വായ്പ : ഇവി ഫിന്‍ വിഭാഗം അവതരിപ്പിച്ച് ഗ്രീവ്‌സ് ഫിനാന്‍സ്

Posted on: August 12, 2023

കൊച്ചി : ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ഗ്രീവ്‌സ് ഫിനാന്‍സ് ഇലക്ട്രിക് വാഹനങ്ങള്‍ക്കുമാത്രം വായ്പ ലഭ്യമാക്കുന്ന ‘ഇവി ഫിന്‍ വിഭാഗം അവതരിപ്പിച്ചു.

ഇന്ത്യയില്‍ ഇത്തരത്തിലെ ആദ്യ സംവിധാനമാണ് ഇവിഫിന്‍ എന്നു ഗ്രീവ്‌സ് ഫിനാന്‍സ് സിഇഒ സന്ദീപ് ദിവാകരന്‍ പറഞ്ഞു.

വൈദ്യുത വാഹനങ്ങളാണു ഭാവിയെന്നു തിരിച്ചറിഞ്ഞാണു ഇവി വാങ്ങാന്‍ ആഗ്രഹിക്കുന്ന വര്‍ക്കായി വായ്പ ലഭ്യമാക്കുന്നത്. വായ്പ നല്‍കുക മാത്രമല്ല, ബൈ ബാക്ക് സൗകര്യം കൂടി നല്‍കും. 4 വര്‍ഷത്തിനു ശേഷം ഉപയോക്താവിനു താല്‍പര്യമെങ്കില്‍ ഗ്രീവ്‌സിനു തന്നെ വാഹനം വില്ക്കാം.