വി-ഗാര്‍ഡ് സോളാര്‍ പ്ലാന്റുകള്‍ക്ക് ഇസാഫ് ബാങ്ക് വായ്പ

Posted on: March 1, 2023

കൊച്ചി : വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ സോളാര്‍ പ്ലാന്റുകള്‍ സ്വന്തമാക്കാന്‍ ഉപയോക്താക്കള്‍ക്ക് വായ്പ ഉള്‍പ്പെടെയുള്ള ധനസഹായം ലഭ്യമാക്കാന്‍ ഇസാഫ് സ്‌മോള്‍ ഫിനാന്‍സുമായി ധാരണയിലെത്തി. ഇതുപ്രകാരം വി-ഗാര്‍ഡിന്റെ സോളാര്‍ പ്ലാന്റുകള്‍ വാങ്ങാനും സ്ഥാപിക്കാനും ആകര്‍ഷ
കമായ തവണ വ്യവസ്ഥയില്‍ ഇസാഫ് ബാങ്ക് ധനസഹായം നല്‍കും.

ഈ പങ്കാളിത്തത്തിലൂടെ വീടുകളിലും വാണിജ്യ സ്ഥാപനങ്ങളിലും ഉപയോഗിക്കാന്‍ റൂാപ് സോളാര്‍ പ്ലാന്റ് വാങ്ങുന്നതിനും സ്ഥാപിക്കുന്നതിനുമുള്ള ചെലവിന്റെ 80% വരെ തുക ഉപയോക്താക്കള്‍ക്ക് വായ്പയായി ഇസാഫ് ബാങ്ക് നല്‍കും. ഗ്രിഡില്‍ നിന്നുള്ള വൈദ്യുതി ഉപഭോഗം കുറയ്ക്കാനും താങ്ങാവുന്ന ചെലവില്‍ സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കാനും അതുവഴി ക്ലീന്‍ എനരജിയിലേക്കു മാറാനും ഉപയോക്താക്കള്‍ക്ക് അവസരമൊരുക്കുന്നതാണ് ഈ പദ്ധതി.

‘ക്ലീന്‍ എനര്‍ജി താങ്ങാവുന്ന ചെലവില്‍ എല്ലാവര്‍ക്കും പ്രാപ്യമാക്കുക’ എന്ന വി-ഗാര്‍ഡിന്റെ കാഴ്ചപ്പാട് പങ്കിടുന്ന ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുമായി പങ്കാളിത്തമുണ്ടാക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ മിഥുന്‍ ചിറ്റിലപ്പിള്ളി പ
റഞ്ഞു.

സുസ്ഥിര വികസനമാണ് മികച്ച ഭാവി കെട്ടിപ്പടുക്കുന്നതില്‍ ഏറ്റവുംപ്രധാനം ഈ ലക്ഷ്യത്തിലേക്കുള്ള ചുവടാണ് ഈ സഹകരണമെന്ന് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഹരി വെള്ളൂര്‍ പറഞ്ഞു. ‘വി-ഗാര്‍ഡിന്റെ റൂാപ് സോളാര്‍ പ്ലാന്റുകള്‍ക്ക് ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയത്തില്‍ നിന്നും 40 ശതമാനം വരെസബ്‌സിഡി ലഭിക്കും. സോളാര്‍ പാനലുകള്‍ക്ക് 20 മുതല്‍ 30 വര്‍ഷം വരെ ഓണ്‍സൈറ്റ് വാറന്റിയുമുണ്ട്.

മൂന്ന് മുതല്‍ 15 കിലോവാട്ട് വരെശേഷിയുള്ള മോഡലുകള്‍ക്ക് ആവശ്യാനുസരണം തെരഞ്ഞെടുക്കാം. ഒരു കിലോവാട്ട് പ്ലാന്റിന് നല്ല സുര്യപ്രകാശമുള്ള ദിവസം നാലു മുതല്‍ അഞ്ച് യൂണിറ്റ് വരെ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട്.