റിലയന്റ് ക്രെഡിറ്റ്‌സ് ഇന്ത്യ ലിമിറ്റഡ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

Posted on: October 15, 2022

കൊച്ചി: ധനകാര്യ സ്ഥാപനമായ റിലയന്റ് ക്രെഡിറ്റ്‌സ് ഇന്ത്യ ലിമിറ്റഡ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. 33 വര്‍ഷം മുന്‍പ് എന്‍ബിഎഫ്‌സി കമ്പനിയായി കോതമംഗലത്ത് പ്രവര്‍ത്തനമാരംഭിച്ച റിലയന്റിന് ഇന്ന് മൂന്ന് സംസ്ഥാനങ്ങളിലായി 100 ശാഖകളുണ്ട്. നിലവില്‍ 500 കോടി രൂപയുടെ ബിസിനനേട്ടമാണ് റിലയന്റിനുള്ളത്.

ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി നടന്‍അനൂപ് മേനോനെ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി പ്രഖ്യാപിച്ചു. വാഹന വായ്പകള്‍ നല്‍കിയായിരുന്നു കമ്പനിയുടെ തുടക്കം. ഇന്ന് 80% വായ്പകളും ഗോള്‍ഡ് ലോണ്‍ ആണ്.

700ഓളം ജീവനക്കാരാണ് നിലവിലുള്ളത്. 2023-24ല്‍ എന്‍സിഡി ഇഷ്യുവിനും 2028ല്‍ 3000 കോടി രൂപയുടെ ബിസിനസും അതോടൊപ്പം ലിസ്റ്റഡ് കമ്പനിയായും തീരുകയാണ് ലക്ഷ്യം. അടുത്ത വര്‍ഷത്തോടെ സൗത്ത് ഇന്ത്യയില്‍ കൂടുതല്‍ ബ്രാഞ്ചുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. വാര്‍ത്താസമ്മേളനത്തില്‍ റിലയന്റ് ക്രെഡിറ്റ്‌സ് ഇന്ത്യ ലിമിറ്റഡ് മാനെജിങ് ഡയറക്റ്റര്‍ ജോസുകുട്ടി സേവ്യര്‍, വൈസ് ചെയര്‍മാന്‍ ജയിംസ് ജോസഫ്, സിഇഒ ജാന്‍ ഐപ്പ് എന്നിവര്‍ പങ്കെടുത്തു.

TAGS: Reliant Credits |