നിക്ഷേപകര്‍ക്ക് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറി സേവനവുമായി ഡിബിഎഫ്എസ്

Posted on: September 21, 2022

കൊച്ചി : ധനകാര്യ സേവന സ്ഥാപനമായ ഡിബിഎഫ്എസ് നിക്ഷേപകര്‍ക്ക് വിദഗ്‌ധോപദേശം ലഭ്യമാക്കുന്നതിന് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറി സേവനം ആരംഭിക്കുന്നു. കമ്പനിയുടെ 30-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഡിബിഎഫ്എസിന്റെ പ്രധാന ഓഹരി ഉടമകളായ ദോഹ ബാങ്കിന്റെ ആക്ടിംഗ് സിഇഒ ഗുഡ്‌നി സ്റ്റീഹോള്‍ട്ട് അഡല്‍സ്റ്റെയിന്‍സണ്‍പദ്ധതി ഉദ്ഘാടനം ചെയ്തു.

ബാങ്കിന്റെ ചീഫ്ഇന്റര്‍നാഷണല്‍ ബാങ്കിംഗ് ഓഫീസറും ഡിബിഎഫ്എസില്‍ നോമിനി ഡയറക്ടറുമായസമീര്‍ മോഹന്‍ ഗുപ്ത സേവനം ഇടപാടുകാര്‍ക്ക് സമര്‍പ്പിച്ചു. കേരളത്തില്‍നിന്നുള്ള ആദ്യകോര്‍പറേറ്റ് സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമായ ഡിബിഎഫ്എസ് നിക്ഷേപവിഷയങ്ങളില്‍ അറിവുള്ളവര്‍ക്കും തുടക്കക്കാര്‍ക്കും സഹായകരമാകുംവിധമാണ് ഈ സേവനം രൂപകല്പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ പ്രിന്‍സ് ജോര്‍ജ് പറഞ്ഞു.

സ്വര്‍ണവായ്പ, ഓഹരിവായ്പ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കുന്ന കമ്പനിക്ക് തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലും യുഎഇ, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലും സാന്നിധ്യമുണ്ട്.

 

TAGS: DBFS |