മുത്തൂറ്റ് ഫിൻകോർപ്പ് 400 ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ തുറക്കും

Posted on: March 9, 2022


കൊച്ചി : മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഉപഭോക്താക്കളുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്കായി, മുത്തൂറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് (എം.ഐ.പി.എല്‍.) വഴി ഇന്ത്യയിലുടനീളം 400 ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ (എം.എഫ്.സി.) തുറക്കുന്നു.

ഉപഭോക്താക്കള്‍ക്കുള്ള ഏകീകൃത സേവന കേന്ദ്രമായി ഇവ പ്രവര്‍ത്തിക്കും. മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ അനുബന്ധ കമ്പനിയാണ് മുത്തൂറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍. മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മുത്തൂറ്റ് മൈക്രോഫിന്‍ലി, മുത്തൂറ്റ് ഹൗസിംഗ് ഫിനാന്‍സ് കമ്പനി, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് എന്നീ നാല് സ്ഥാപനങ്ങളില്‍ നിന്നുള്ള പുതിയതും നിലവിലുള്ളതുമായ എല്ലാവിധ സേവനങ്ങളും ഇതുവഴി ലഭ്യമാകും.

സാമ്പത്തിക ഉത്പന്നങ്ങളുടെ വര്‍ധിച്ചുവരുന്ന ആവശ്യവും വേഗത്തിലുള്ള സേവനവും നിറവേറ്റാന്‍ ലക്ഷ്യമിട്ടാണ് ഈ സേവന കേന്ദ്രങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ചെയര്‍മാനും മുത്തൂറ്റ് ഫിന്‍കോര്‍പ്പ് മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു.