ദീപാവലി സ്വര്ണ വായ്പ പദ്ധതിയുമായി മുത്തൂറ്റ് ഫിനാന്‌സ്

Posted on: November 2, 2021

കൊച്ചി : നൂറു രൂപയ്ക്ക് പ്രതിമാസം 57 പൈസ പലിശ ഈടാക്കുന്ന ( വാര്ഷിക പലിശ 6.9 ശതമാനം) പ്രത്യേക ദീപാവലി സ്വര്ണ വായ്പ മുത്തൂറ്റ് ഫിനാന്‌സ് പ്രഖ്യാപിച്ചു. പരിമിത കാലയളവിലേക്കുള്ള ഈ വായ്പായ്ക്ക് കൂടുതല് ഇളവുകളും ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് പരമാവധി വായ്പ വാഗ്ദാനം ചെയ്യുന്ന കമ്പനി പ്രോസസിംഗ് ചാര്ജ്, പ്രീ-പേമെന്റ് ഫീസ്, ഭാഗികമായി പേമെന്റ് ഫീസ് എന്നിവ ഒഴിവാക്കിയിട്ടുണ്ട്.

മികച്ച ദീര്ഘകാല വായ്പാ പദ്ധതികള്, സ്വര്ണത്തിന് മികച്ച സുരക്ഷ, ഉപഭോക്താവിന്റെ സൗകര്യത്തിനനുസരിച്ച് വായ്പ വീട്ടില് ലഭ്യമാക്കല് തുടങ്ങിയവയും കമ്പനി വാഗ്ദാനം ചെയ്യുന്നു. മാത്രവുമല്ല, ഐ മുത്തൂറ്റ് മൊബൈല് ആപ്, പേടിഎം, ഗൂഗിള് പേ, ഫോണ് പേ തുടങ്ങിയവ ഡിജിറ്റല് സംവിധാനങ്ങള് ഉപയോഗിച്ച് പലിശയും തിരിച്ചടവും നടത്താം.

നിഷ്‌ക്രിയമായിരിക്കുന്ന ആസ്തി ഉപയോഗപ്പെടുത്തുവാനുള്ള അവസരമാണ് കമ്പനി ഉത്സവാകാല സ്വര്ണവായ്പ പദ്ധതിയിലൂടെ ലഭ്യമാക്കിയിട്ടുള്ളതെന്ന് മുത്തൂറ്റ് ഗ്രൂപ്പിന്റെ മാര്ക്കറ്റിംഗ് ആന്ഡ് സ്ട്രാറ്റജി ജനറല് മാനേജര് അഭിനവ് അയ്യര് പറഞ്ഞു.

TAGS: Muthoot Finance |