ഹ്രസ്വ കാലാവധിയിലേക്ക് നിക്ഷേപിക്കാന്‍ യുടിഐ ട്രഷറി അഡ്വാന്റേജ് ഫണ്ട് അഭികാമ്യം

Posted on: September 18, 2021

കൊച്ചി : ആറു മാസം മുതല്‍ 12 മാസം വരെയുള്ള ഹ്രസ്വകാലാവധിയിലേക്ക് പാര്‍ക്ക് ചെയ്യുവാനായി യുടിഐ ട്രഷറി അഡ്വാന്റേജ് ഫണ്ട് അനുകൂലമാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മണി മാര്‍ക്കറ്റ് പദ്ധതികളിലും കടപത്രങ്ങളിലും വൈവിധ്യവല്‍ക്കരണത്തോടെ നിക്ഷേപിച്ച് ന്യായമായ വരുമാനം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ആറു മാസം മുതല്‍ 12 മാസം വരെയുള്ള കാലയളവില്‍ കുറഞ്ഞ ചാഞ്ചാട്ടങ്ങള്‍ പ്രതീക്ഷിച്ചാണ് ഇതു മുന്നോട്ടു പോകുന്നത്. കമേഴ്‌സ്യല്‍ പേപ്പറുകള്‍, ഡെപോസിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍, കുറഞ്ഞ കാലാവധിയുള്ള കോര്‍പറേറ്റ് കടപത്രങ്ങള്‍ എന്നിവയില്‍ പ്രധാനമായി നിക്ഷേപിക്കുന്ന ഈ പദ്ധതി സര്‍ക്കാര്‍ കടപത്രങ്ങളിലും തന്ത്രപരമായ നിക്ഷേപങ്ങള്‍ നടത്താറുണ്ട്.

TAGS: Ust |