ഐ സി ഐ സി ഐ ബാങ്കിൽ ട്വിറ്റർ ബാങ്കിംഗ്

Posted on: January 19, 2015

ICICI-Bank-Twitter-banking-

കൊച്ചി : ഐ സി ഐ സി ഐ ബാങ്കിൽ അക്കൗണ്ടുള്ളവർക്ക് ബാങ്കിംഗ് ഇടപാടുകൾ ഇനി ട്വിറ്ററിലൂടെ നടത്താം. ഇന്ത്യയിലെവിടെയും മണി ട്രാൻസ്ഫർ, പ്രീപെയ്ഡ് മൊബൈൽ ചാർജിംഗ് എന്നിവയ്ക്കു പുറമേ അക്കൗണ്ടിലെ ബാലൻസ് പരിശോധന നടത്താനും ഏറ്റവും ഒടുവിൽ നടത്തിയ മൂന്ന് ഇടപാടുകളുടെ വിവരമറിയാനും ട്വിറ്ററിലൂടെ അക്കൗണ്ട് ഉടമകൾക്കു സാധ്യമാകും.

ട്വിറ്ററിലൂടെയുള്ള ബാങ്കിംഗ് ഇടപാടുകൾക്കായി രാജ്യത്തു നിലവിൽ വന്ന ആദ്യ സംരംഭമായ ഐ സി ഐ സി ഐ ബാങ്ക്‌പേ വഴി ഐ സി ഐ സി ഐ ബാങ്കിൽ അക്കൗണ്ടില്ലാത്തവർക്കും സുരക്ഷിതമായി പണം അയച്ചുകൊടുക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു. അനുദിന ജീവിതത്തിൽ സാമൂഹിക മാധ്യമങ്ങൾക്കുള്ള പ്രാധാന്യം അംഗീകരിച്ച് ഇടപാടുകാർക്ക് ഏറ്റവും സൗകര്യപ്രദമായ ഈ നവീന സംവിധാനം അവതരിപ്പിക്കുന്നതെന്ന് ഐ സി ഐ സി ഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ രാജീവ് സബർവാൾ പറഞ്ഞു.

ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറും ട്വിറ്റർ ഹാൻഡിലും ഉള്ളവർക്ക് അനായാസ സന്ദേശങ്ങളിലൂടെ ഐ സി ഐ സി ഐ ബാങ്ക്‌പേ സുഗമമായി ഉപയോഗപ്പെടുത്താനാവുമെന്ന് ട്വിറ്ററിന്റെ ഏഷ്യ-പസഫിക് ബിസിനസ് ഡവലപ്‌മെന്റ് ഡയറക്ടർ അരവിന്ദ് ഗുജ്‌റാൾ അറിയിച്ചു.