പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് ദാതാക്കളായ ക്യാഷ്ഫ്രീയില്‍ എസ്ബിഐ നിക്ഷേപം

Posted on: June 23, 2021

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ്-ധനകാര്യ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) രാജ്യത്തെ പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് ആന്‍ഡ് ബാങ്കിംഗ് ടെക്‌നോളജി കമ്പനിയായ ക്യാഷ്ഫ്രീയില്‍ നിക്ഷേപം നടത്തി. പണമിടപാടുകള്‍ (പേയ്‌മെന്റുകള്‍) ഡിജിറ്റല്‍ മോഡിലാക്കുന്ന പ്രക്രിയയെ ഈ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതും ശക്തിപ്പെടുത്തുന്നതുമാ ണ്.

നൂതന പേയ്‌മെന്റ് രംഗത്തെ മുന്‍നിരക്കാരായ ക്യാഷ്ഫ്രീ ഒരു സമ്പൂര്‍ണ്ണ പേയ്‌മെന്റ് സൊല്യൂഷന്‍സ് പ്ലാറ്റ്‌ഫോം ആണ്, ആഗോളതലത്തിലും ഇന്ത്യയിലും ഒരു ലക്ഷത്തിലധികം ബിസിനസുകള്‍ ഏകീകൃതമായ ഒറ്റ ഓണ്‍ലൈന്‍ സംവിധാനം വഴി നടത്താന്‍ പ്രാപ്തമാക്കുന്നു. ഈ സംവിധാനത്തിലൂടെ പണം സ്വീകരിക്കാനും കൊടുക്കാനും കഴിയും.

ഇന്ത്യയിലെ മുന്‍നിര പേയ്‌മെന്റ് സേവന ദാതാവായി റാങ്ക് ചെയ്യപ്പെട്ടിട്ടുള്ള ക്യാഷ് ഫ്രീ പ്രതിവര്‍ഷം 20 ബില്യണ്‍ യു എസ് ഡോളറിന്റെ പണമിടപാടുകളാണ് നടത്തുന്നത്. ഇന്ത്യയ്ക്ക് പുറമെ യു എസ് എ, കാനഡ, യു എ ഇ അടക്കമുള്ള എട്ട് രാജ്യങ്ങളില്‍ കൂടി ക്യാഷ് ഫ്രീ ഉപയോഗിക്കുന്നു.

രാജ്യത്തെ വിശ്വസനീയവും മുന്‍നിരയിലുള്ളതുമായ ധനകാര്യ സ്ഥാപനമായ എസ്ബിഐയുമായുള്ള പങ്കാളിത്തം വളരെയേറെ പ്രചോദനമേകു ന്നതാണെന്ന് ക്യാഷ്ഫ്രീ സഹസ്ഥാപകനും സി ഇ ഒ യുമായ (കോ- ഫൗണ്ടറും സി ഇ ഒ) ആകാശ് സിന്‍ഹ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കില്‍ നിന്നുള്ള നിക്ഷേപം ക്യാഷ്ഫ്രീയുടെ പുതുമയിലും പേയ്‌മെന്റ് ബിസിനസ്സ് അതിവേഗം വര്‍ദ്ധിപ്പിക്കുന്ന രീതിയിലും ഉള്ള വിശ്വാസത്തെ പ്രകടമാക്കുന്നു.

വളര്‍ന്ന് വരുന്ന ബിസിനസ് ലോകത്ത് വന്‍ തുകകളുടെ കൈമാറ്റം ഉള്‍പ്പടെയുള്ള പണമിടപാടുകള്‍ക്കായി വേഗമേറിയതും ലളിതവുമായ മാര്‍ഗ്ഗം പ്രദാനം ചെയുന്ന പേയ്‌മെന്റ് ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുന്നതില്‍ ക്യാഷ്ഫ്രീ വഹിക്കുന്ന പങ്കിനെ എസ്ബിഐയുടെ പങ്കാളിത്തം അടിവരയിടുന്നു. സമ്പദ്വ്യവസ്ഥയെ ഡിജിറ്റൈസ് ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുമ്പോള്‍, ഇന്ത്യയിലെ ബിസിനസുകളില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള സമയം കുറയ്ക്കാനും അവയ്ക്ക് ഏകതാനതയും സുതാര്യതയും കൊണ്ടുവരാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഉപഭോക്തൃ സംതൃപ്തിയിലും ഉത്പന്ന നവീകരണത്തിലും ഞങ്ങള്‍ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഈ നിക്ഷേപം ഞങ്ങളുടെ വളര്‍ച്ചയ്ക്ക് തികച്ചും അനുയോജ്യവുമാണ്.” ആകാശ് സിന്‍ഹ പറഞ്ഞു.

പേയ്‌മെന്റ് രംഗത്തെ മാര്‍ഗദര്‍ശിയായ പേപാല്‍ ഇന്‍കുബേറ്റ് ചെയ്ത ക്യാഷ്ഫ്രീക്ക് സ്‌മൈല്‍ഗേറ്റ്, വൈ കോമ്പിനേറ്റര്‍ എന്നീ എ പി ഐ (ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫേസ്)കളുടെ പിന്തുണയുണ്ട്. ഇ-കൊമേഴ്‌സ് പേയ്‌മെന്റ് ശേഖരണം, വെണ്ടര്‍ പേയ്‌മെന്റുകള്‍, മാര്‍ക്കറ്റ്‌പ്ലെയിസ് സെറ്റില്‍മെന്റുകള്‍ തുടങ്ങിയ വിവിധ ബിസിനസ് പേയ്‌മെന്റ് ആവശ്യങ്ങള്‍ക്കായി സൊമാറ്റോ, ക്രെഡ്, നൈക, ഡല്‍ഹിവെറി, അക്കോ, ഷെല്‍ എന്നിവര്‍ ക്യാഷ്ഫ്രീ ഉപയോഗിക്കുന്നു

TAGS: Cash Free |