ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കാൻ അവസരം

Posted on: June 2, 2021

മുംബൈ : നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാംഘട്ട ഗോള്‍ഡ് ബോണ്ടിന് നാലുവരെ അപേക്ഷിക്കാം. ഒരു ഗ്രാമിന് തുല്യമായ ഗോള്‍ഡ് ബോണ്ടിന് 4,889 രൂപയാണ് വില.

ഓണ്‍ലൈന്‍ വഴി നിക്ഷേപിക്കുകയാണെങ്കില്‍ 50 രൂപ കിഴിവ് ലഭിക്കും. ബോണ്ട് സര്‍ട്ടിഫിക്കറ്റ് എട്ടിന് ലഭിക്കും. ഒന്നാംഘട്ടത്തില്‍ പുറത്തിറക്കിയ ബോണ്ടില്‍ 2,500 കോടി രൂപയിലേറെ നിക്ഷേപമായെത്തിയിരുന്നു.

പണം തിരിച്ചെടുക്കുമ്പോള്‍ അന്നേരത്തേ സ്വര്‍ണവിലയ്ക്ക് സമാനമായ തുകയാകും ലഭിക്കുക. ആറുമാസം കൂടുമ്പോള്‍ 2.5 ശതമാനം പലിശ ബാങ്കില്‍ വരവുവെയ്ക്കും. ബാങ്ക്, പോസ്റ്റ് ഓഫീസ്, വിതരണക്കാര്‍ എന്നിവ വഴി ബോണ്ടില്‍ നിക്ഷേപം നടത്താം. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുവഴി എപ്പോള്‍ ക്രയവിക്രയം നടത്താം.

TAGS: Bond |