ഇമ്പെറ്റസ് വെൽത്ത് നിക്ഷേപകർക്കായി ഇമ്പെറ്റസ് സൂത്ര ടെക് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു

Posted on: August 25, 2020

കൊച്ചി : സെബി അംഗീകാരമുള്ള പോർട്ട് ഫോളിയോ മാനേജ്മെന്റ് കമ്പനിയായ ഇമ്പെറ്റസ് വെൽത്ത് മാനേജ്മെന്റ് നിക്ഷേപകർക്കായി സാങ്കേതിക പ്ലാറ്റ്ഫോമായ ഇമ്പെറ്റസൂത്ര അവതരിപ്പിച്ചു. നിക്ഷേപകർക്ക് ഗുണകരമായത് കൃത്യമായി അവരെ ബോധ്യപ്പെടുത്താനും സമ്പാദ്യം എവിടെ എങ്ങനെ നിക്ഷേപിക്കണം, വിവിധ നിക്ഷേപ രീതികളെ എങ്ങനെ സമീപിക്കണം തുടങ്ങിയ കാര്യങ്ങൾ നിക്ഷേപകർക്ക് ലഭ്യമാക്കുക എന്നതാണ് ഇമ്പെറ്റസൂത്ര പ്ലാറ്റ്ഫോമിന്റെ ദൗത്യം.

ഹോളിസ്റ്റിക് വെൽത്ത് മാനേജ്മെന്റിനായുള്ള സാങ്കേതിക സംവിധാനമാണ് ഇമ്പെറ്റസൂത്ര. നിക്ഷേപക ബോധവത്ക്കരണ വീഡിയോകളും ഇമ്പെറ്റസൂത്ര പ്ലാറ്റ്ഫോമിൽ അടങ്ങിയിട്ടുണ്ട്. ഇമ്പെറ്റസ് വെൽത്ത് മാനേജ്മെന്റ് സ്ഥാപകനും സിഇഒയുമായ പി. ആർ. ദിലീപിന്റെ സമഗ്രമായ സാമ്പത്തിക വിപണി അവലോകനങ്ങളും ആപ്ലിക്കേഷനിൽ ലഭ്യമാണ്. നിലവിലെ ഉപഭോക്താക്കൾക്ക് ഇമ്പെറ്റസൂത്രയിലെ പ്രത്യേക ഗേറ്റ്‌വേയിലൂടെ സ്വന്തം പോർട്ട് ഫോളിയോ പരിശോധിക്കാനുള്ള സംവിധാനവുമുണ്ട്.

നാനാതുറകളിലും പെട്ട നിക്ഷേപകരുടെ സാമ്പത്തിക മോഹങ്ങൾക്ക് അനുയോജ്യമായ ഇൻവെസ്റ്റ്‌മെന്റ് റോഡ് മാപ്പ് ആണ് ഇമ്പെറ്റസൂത്ര ലക്ഷ്യമിടുന്നത്. ഇമ്പെറ്റസൂത്ര നിലവിൽ ഗൂഗിൾ പ്ലേയ് സ്റ്റോറിൽ ലഭ്യമാണ്. വൈകാതെ ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമാകും.