വിദ്യാര്‍ഥികള്‍ക്കു ലാപ്‌ടോപ് വാങ്ങാന്‍ മൈക്രോ ചിട്ടി

Posted on: June 8, 2020

തിരുവനന്തപുരം : കുട്ടികള്‍ക്കു പഠനാവശ്യത്തിനു ലാപ്‌ടോപ്പ് വാങ്ങാന്‍ കുടുംബശ്രീയും കെഎസ്എഫ്ഇയും ചേര്‍ന്ന് ലാപ്‌ടോപ് മൈക്രോ ചിട്ടി ആരംഭിക്കുന്നു. പഠനാവശ്യത്തിനുള്ള 15,000 രൂപയില്‍ത്താഴെ വിലയുള്ള ലാപ്‌ടോപ്പാണ് ഇതിലൂടെ ലഭിക്കുക. സ്വന്തമായി ലാപ്‌ടോപ് വാങ്ങാന്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ചിട്ടിയില്‍ ചേരാം.

കുടുംബശ്രീക്കുവേണ്ടി കെഎസ്എഫ്ഇ നടത്തുന്ന ചിട്ടി 500 രൂപവീതം 30 മാസം അടയ്ക്കണം. മുടങ്ങാതെ തവണകള്‍ അടയ്ക്കുന്നവര്‍ക്ക് ഓരോ പത്തുതവണ കഴിയുമ്പോഴും അടുത്ത മാസത്തെ തവണ കെഎസ്എഫ്ഇ നല്‍കും. ഇങ്ങനെ 1500 രൂപ കെ.എസ്.എഫ്.ഇ തന്നെ അടയ്ക്കും.

പദ്ധതി വഴി മൂന്നു മാസത്തിനകം രണ്ടുലക്ഷം ലാപ്‌ടോപ്പുകള്‍ നല്‍കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. എല്ലാകുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യം ഒരുക്കാന്‍ അയല്‍ക്കൂട്ട പഠനകേന്ദ്രങ്ങള്‍ തുടങ്ങുന്നുണ്ട്. ഇതിനു പുമേയാണ് ലാപ്‌ടോപ് വാങ്ങാന്‍ ചിട്ടിയും നടത്തുന്നത്.

TAGS: KSFE | Kudumbasree |