നിക്ഷേപക ബോധവല്‍ക്കരണ പ്രചാരണവുമായി ഐഡിഎഫ്സി മ്യൂച്ച്വല്‍ ഫണ്ട്

Posted on: December 18, 2019

കൊച്ചി: ഐഡിഎഫ്സി മ്യൂച്ച്വല്‍ ഫണ്ട് നിക്ഷേപക ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ബീദിബെസ്റ്റ്യുപ്രചാരണത്തിന് തുടക്കം കുറിച്ചു. ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നിക്ഷേപം എന്ന മ്യൂച്ച്വല്‍ ഫണ്ട് ആശയങ്ങള്‍ക്കപ്പുറമുള്ള വിശദാംശങ്ങളിലേക്കാണ് പ്രചാരണം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവരവരുടെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിനൊപ്പം സത്യസന്ധത പുലര്‍ത്തുക കൂടി ചെയ്യണമെന്ന് പ്രചാരണത്തിലൂടെ അവതരിപ്പിക്കുന്നു. ക്രിയേറ്റീവ് ഏജന്‍സിയായ ടിബിഡബ്ല്യുഎയുടെ ആശയാണ് രണ്ട് ഡിജിറ്റല്‍ വീഡിയോകളായി ഐഡിഎഫ്സി അവതരിപ്പിച്ചിരിക്കുന്നത്. 22-30 വയിസിനിടയില്‍ പ്രായമുള്ള ജോലിയിലേക്ക് പ്രവേശിച്ചിരിക്കുന്ന യുവജനങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് ആദ്യത്തേത്. 30-45 വയസിനിടയിലുള്ള കുടുംബം പുലര്‍ത്തുന്നവര്‍ ഉള്‍പ്പെട്ടതാണ് രണ്ടാമത്തെ വീഡിയോ.