മൂന്ന്  അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളില്‍ നിന്ന് ക്രെഡിറ്റ് റേറ്റിംഗുകള്‍ നേടി മുത്തൂറ്റ് ഫിനാന്‍സ്

Posted on: October 12, 2019

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന് ഫിച്ച് റേറ്റിംഗ്, എസ് & പി ഗ്ലോബല്‍ റേറ്റിംഗ്‌സ്, മൂഡീസ് ഇന്‍വെസ്റ്റര്‍ സര്‍വീസ് എന്നീ റേറ്റിംഗ് ഏജന്‍സികള്‍ വെവ്വേറെ ‘സ്റ്റേബിള്‍’ റേറ്റിംഗ് നല്‍കി. ഇതോടെ രാജ്യാന്തര ഡെറ്റ് വിപണിയില്‍ പ്രവേശിക്കുവാന്‍ മുത്തൂറ്റ് ഫിനാന്‍സ് യോഗ്യത നേടി.

ഫിച്ച് റേറ്റിംഗ് ‘ഡബിള്‍ ബി പ്ലസ്’ റേറ്റിംഗ് നല്‍കിയപ്പോള്‍ എസ് & പി ഗ്ലോബല്‍ റേറ്റിംഗ്‌സ് ‘ഡബിള്‍ ബി’ റേറ്റിംഗും, മൂഡീസ് ഇന്‍വെസ്റ്റര്‍ സര്‍വീസ് ‘ബിഎ2’ കോര്‍പറേറ് ഫാമിലി റേറ്റിംഗുമാണ് നല്‍കിയത്. ഈ മൂന്നു റേറ്റിംഗ് ‘സ്റ്റേബിള്‍’ ഔട്ട്‌ലുക്ക് നല്‍കുന്നവയാണ്.

സ്വര്‍ണപ്പണയ ബിസിനസിലെ ദീര്‍ഘകാല പ്രവര്‍ത്ത പാരമ്പര്യത്തിനുള്ള അംഗീകാരമാണ് ഈ റേറ്റിംഗുകളെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. ഈ റേറ്റിംഗുകള്‍ വഴി കമ്പനിക്ക് രാജ്യാന്തര ഡെറ്റ് വിപണിയില്‍ പ്രവേശിക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. ഇതുവഴി ബിസിസ് കൂടുതല്‍ വികസിപ്പിക്കാനും കമ്പനിയുടെ കടമെടുപ്പ് വൈവിധ്യവത്കരിക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS: Muthoot Finance |