ഐഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ടിന്റെ പുതിയ വെബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

Posted on: October 4, 2019

കൊച്ചി: സുരക്ഷിതത്വം, ഇടപാടുകള്‍ എളുപ്പമാക്കല്‍ തുടങ്ങിയവയ്ക്ക് മുന്‍തൂക്കം നല്‍കിയുടെ ഐഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ടിന്റെ പുതിയ വെബ്‌സൈറ്റ് (www.idfcmf.com) പ്രവര്‍ത്തനം ആരംഭിച്ചു. ഇ-മെയില്‍ , എസ്എംഎസ് അലേര്‍ട്ട് എന്നിവയോടൊപ്പം രണ്ടു ഘടകങ്ങളുള്ള ഓതന്റിക്കേഷനും ഇടപാടുകാരന്റെ ലോഗ് ഇന്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നു.

മാത്രവുമല്ല ഏറ്റവും കുറവ് മൗസ് ക്ലിക്ക് വഴി ഉപഭോക്താവിന് ഇടപാടു നടത്താം. നിലവിൽ
മ്യൂച്വല്‍ ഫണ്ട് നിക്ഷേപമുള്ളയാള്‍ക്ക് ആ ഫണ്ടില്‍ ഒറ്റ ക്ലിക്ക് വഴി നിക്ഷേപം നടത്താന്‍ കഴിയുമെന്ന് ഐഡിഎഫ്‌സി എഎംസി സിഇഒ വിശാല്‍ കപൂര്‍ പറഞ്ഞു.

രാജ്യത്തെ 94 ശതമാനം മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരും ഇടപാടിന്റെ സുരക്ഷയെക്കുറിച്ച് ഉത്ക്കണ്ഠയുള്ളവരാണ്. അതേപോലെ 80 ശതമാനം പേരും ലളിതമായ ഇടപാടും ആഗ്രഹിക്കുന്നവരാണെന്നാണ് ഐഡിഎഫ്‌സി നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്. നിക്ഷേപകര്‍ക്കു ഓണ്‍ലൈനില്‍ ഇടപാടു നടത്താന്‍ സാധിക്കുന്ന വിധത്തിൽ
മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ മൊബൈല്‍ പോര്‍ട്ടല്‍ ലഭ്യമാക്കണമെന്നു ഇടപാടുകാര്‍ ആഗ്രഹിക്കുന്നതായും സര്‍വേ കണ്ടെത്തിയിരുന്നു.