May 2024
ഐ സി ഐസി ഐ ബാങ്ക് കാര്‍ വില വായ്പയായി നല്കുന്നു
Posted on: October 19, 2018
കൊച്ചി : ഐസിഐസിഐ ബാങ്ക് കാര്‍ റോഡിലിറക്കുമ്പോള്‍ നല്‍കേണ്ട മുഴുവന്‍ തുകയും വായ്പയായി നല്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. സേവിംഗ്സ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്കുള്ള പ്രീ അപ്രൂവ്ഡ് വായ്പകളിലാണ് കാറിന്റെ ഓണ്‍ ദ റോഡ് വില മുഴുവനായി വായ്പ നല്‍കുന്നത്.
ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുന്ന ഈ പദ്ധതിയിലൂടെ 20 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. പ്രവര്‍ത്തന സമയത്ത് നാലു മണിക്കൂറിനുള്ളില്‍ ഈ വായ്പകള്‍ നല്‍കുകയും ചെയ്യും. ഈ ഉല്‍സവ കാലത്ത് ഉപഭോക്താക്കള്‍ക്ക് അവരുടെ താല്പ്പര്യമനുസരിച്ചുള്ള വാഹനങ്ങള്‍ സ്വന്തമാക്കാന്‍ അവസരം നല്‍കിക്കൊണ്ടാണ് ഐസിഐസിഐ ബാങ്ക് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പുതിയ സേവനങ്ങളും പദ്ധതികളും അവതരിപ്പിക്കുന്നതില്‍ ഐസിഐസിഐ ബാങ്ക് എന്നും മുന്നിലാണെന്നും ഈ ഉല്‍സവ കാലത്ത് ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് പിന്തുണയാകുന്നതാവും പുതിയ നീക്കമെന്നും ഇതേക്കുറിച്ചു പ്രതികരിക്കവെ ഐസിഐസിഐ ബാങ്ക് സീനിയര്‍ ജനറല്‍ മാനേജര്‍ രവി നാരായണന് ചൂണ്ടിക്കാട്ടി.
TAGS: ICICI BANK |
യുടിഐ വാല്യൂ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 8500 കോടി രൂപ
പിരാമല്‍ ഫിനാന്‍സ് ഈ സാമ്പത്തിക വര്‍ഷം സ്വര്‍ണ പണയ, മൈക്രോ വായ്പ മേഖലകളിലേക്ക്
ബന്ധന് ഇന്നൊവേഷന് ഫണ്ടുമായി ബന്ധന് മ്യൂച്വല്‍ ഫണ്ട്
മികച്ച സ്ഥിര നിക്ഷേപം നടത്താന്‍ സഹായവുമായി ഇന്‍ക്രെഡ് മണി
വൈവിധ്യമാര്‍ന്ന നിക്ഷേപത്തിലൂടെ നേട്ടമുണ്ടാക്കാന്‍ യുടിഐ ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ട്