ഡയറക്ട് ടു ബാങ്ക് സർവീസുമായി വെസ്റ്റേൺ യൂണിയൻ – യെസ് ബാങ്ക് സഖ്യം

Posted on: June 15, 2015

Western-Union-big

കൊച്ചി : വെസ്റ്റേൺ യൂണിയൻ യെസ് ബാങ്കുമായി ചേർന്ന് ഡയറക്ട് ടു ബാങ്ക് മണി ട്രാൻസ്ഫർ സർവീസ് ആരംഭിച്ചു. വിദേശത്ത് നിന്നും ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടിലേക്ക് എൻഇഎഫ്ടി യിലൂടെയും ഐഎംപിഎസ് ക്ലിയറിംഗ് സിസ്റ്റത്തിലൂടെയും പണം നിക്ഷേപിക്കാൻ ഡയറക്ട് ടു ബാങ്ക് സർവീസ് വഴി സാധിക്കും.

വെസ്റ്റേൺ യൂണിയൻ യെസ് ബാങ്ക് സഖ്യം യുഎസ്, യുകെ, കാനഡ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെ 900 ദശലക്ഷത്തിലധികം വരുന്ന ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം നിക്ഷേപിക്കാൻ സഹായിക്കും. പതിനാറിലധികം രാജ്യങ്ങളിൽ റീട്ടെയ്ൽ ഏജന്റ് ഓഫീസുകളിലൂടെ ഡയറക്ട് ടു ബാങ്ക് സർവീസ് വെസ്റ്റേൺ യൂണിയൻ ലഭ്യമാക്കുന്നുണ്ട്. www.westernunion.com എന്ന വെബ്‌സൈറ്റിലൂടെയും ഡയറക്ട് ടു ബാങ്ക് സേവനങ്ങൾ ലഭ്യമാണ്.

വളരെ വേഗത്തിൽ പണം അയക്കാൻ സാധിക്കുന്നതും വിശ്വാസ്യത ആർജ്ജിച്ചതുമായ ഡയറക്ട് ടു ബാങ്ക് സർവ്വീസിന് വളരെ കുറഞ്ഞ സർവീസ് ചാർജ് മാത്രമാണ് ഈടാക്കുന്നത്്. വെസ്റ്റേൺ യൂണിയൻ വഴി യെസ് ബാങ്കിലേക്കും തിരിച്ചും നടത്തുന്ന പണമിടപാടുകളുടെ വിവരങ്ങളും അതിന്റെ സുരക്ഷയും യെസ് ബാങ്ക് ഉറപ്പാക്കിയിട്ടുണ്ട്.

ഉപയോക്താക്കൾക്ക് തങ്ങളുടെ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചും www.westernunion.com ലൂടെ പണമയക്കാവുന്നതാണ്. ഇന്ത്യയിൽ 1,11,000 ഏജന്റ് ലൊക്കേഷനുകളിൽ വെസ്റ്റേൺ യൂണിയന്റെ സേവനങ്ങൾ ലഭ്യമാണ്.