ഐസിഐസിഐ ബാങ്കിൽ സരൾ-ഗ്രാമീണ ഭവന വായ്പ

Posted on: August 11, 2015

ICICI-Bank-Board-big

കൊച്ചി : ഐസിഐസിഐ ബാങ്ക് ഗ്രാമീണ മേഖലയിലെ വനിതകൾ, ദുർബലവിഭാഗങ്ങൾ എന്നിവർക്കായി പ്രത്യേക ഭവനവായ്പാ പദ്ധതി ആരംഭിച്ചു. സരൾ-ഗ്രാമീണ ഭവന  വായ്പയുടെ പലിശ ബേസ് നിരക്കായ 9.7 ശതമാനമായിരിക്കും. ഈ പദ്ധതിയനുസരിച്ചു 5-15 ലക്ഷം രൂപ വായ്പ ലഭിക്കും. മൂന്നു മുതൽ 20 വർഷം വരെയാണ് വായ്പ കാലാവധി. ഫ്‌ളോട്ടിംഗ് നിരക്കാണ് ഈ വായ്പയ്ക്ക് ബാധകം.

സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്റെ സാമൂഹ്യ, സാമ്പത്തിക വികസനത്തിന് ഐസിഐസിഐ ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്നും കുറഞ്ഞ പലിശനിരക്കിലുളള സരൾ- ഗ്രാമീണ ഭവന വായ്പ ഈ മേഖലയിലെ ഇടപാടുകാരുടെ ശാക്തീകരണത്തിനു സഹായിക്കുമെന്നും ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ രാജീവ് സബർവാൾ പറഞ്ഞു. ഗ്രാമീണ മേഖലയിൽ വീടു വാങ്ങുന്നതിനും നിർമിക്കുന്നതിനും പുതുക്കിപ്പണിയുന്നതിനും ഈ വായ്പ എടുക്കാമെന്നും അദ്ദേഹം പറഞ്ഞു.