വെസ്റ്റേൺ യൂണിയൻ -ഇന്ത്യ പോസ്റ്റ് ധാരണ പുതുക്കി

Posted on: May 25, 2015

Western-Union-big

കൊച്ചി : മണിട്രാസ്ഫർ സേവനത്തിനായി വെസ്റ്റേൺ യൂണിയനും ഇന്ത്യ പോസ്റ്റും തമ്മിൽ ഒന്നരപതിറ്റാണ്ടായുള്ള സഹകരണം തുടരാൻ വീണ്ടും കരാറായി. വെസ്റ്റേൺ യൂണിയന് ഇന്ത്യയിലെമ്പാടുമായി 1,11,000 ഏജന്റ് ലൊക്കേഷനുകളുണ്ട്. ഇതിൽ 9942 എണ്ണം ഇന്ത്യപോസ്റ്റിന്റെ തപാൽ ഓഫീസുകളാണ്.

വെസ്റ്റേൺ യൂണിയന്റെ വിപുലമായ ആഗോള നെറ്റ്‌വർക്ക് ഇന്ത്യയിലെ ചെറുഗ്രാമങ്ങളിൽ പോലും സാമ്പത്തിക സേവനങ്ങൾ എത്തിക്കാൻ സഖ്യത്തെ സഹായിക്കുന്നു. ഉപയോക്താക്കൾക്ക് ഏറെ പ്രയോജനകരമായ ഈ ബന്ധം തുടരുന്നതിൽ സന്തോഷമുണ്ടെന്ന് ഇന്ത്യ പോസ്റ്റ് ഡപ്യൂട്ടി ഡയറക്ടർ ജനറൽ (ഫിനാൻഷ്യൽ സർവീസസ്) എൽഎൻ ശർമ പറഞ്ഞു.