പോസ്റ്റ് ഓഫീസുകളില്‍നിന്ന് സ്വര്‍ണബോണ്ടുകള്‍

Posted on: August 3, 2020

പത്തനംതിട്ട : റിസര്‍വ് ബാങ്ക് ഈ വര്‍ഷം പുറത്തിറക്കുന്ന സ്വര്‍ണ ബോണ്ടുകള്‍ ഇന്നു മുതല്‍ ഏഴു വരെ തിരുവല്ല ഡിവിഷന്റെ കീഴിലുള്ള എല്ലാ പോസ്റ്റ് ഓഫീസുകളില്‍ നിന്നും വാങ്ങാം. എട്ടു വര്‍ഷമാണ് കാലാവധി. കാലാവധിക്ക് ശേഷം അന്നത്തെ തങ്കവിലയ്ക്ക് ബോണ്ട് ക്ലോസ് ചെയ്യാം. അത് കൂടാതെ 2.5 ശതമാനം പലിശയുംലഭിക്കും.

വ്യക്തികള്‍ക്ക് കുറഞ്ഞത് ഒരു ഗ്രാം മുതല്‍ പരമാവധി നാലു കിലോ വരെയും  ട്രസ്റ്റുകൾക്ക് 20 കിലോ വരെയും ഉള്ള തുകയ്ക്ക് ബോണ്ടുകള്‍ വാങ്ങാം. ഇത് സ്വര്‍ണം പോലെ തന്നെ ബാങ്കുകളില്‍ ഈട് നല്‍കാനും അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ വില്‍പന നടത്താനും സാധിക്കും. ഫോണ്‍: 9447595669.