സുരേഷ് ഗോപി രാജ്യസഭാംഗം

Posted on: April 23, 2016

Suresh-Gopi-Big

ന്യൂഡൽഹി : സിനിമതാരം സുരേഷ് ഗോപി ഉൾപ്പടെ ആറു പേരുടെ രാജ്യസഭാംഗത്വത്തിന് രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അംഗീകാരം നൽകി. കലാകാരൻമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് സുരേഷ് ഗോപിയുടെ പേര് കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുള്ളത്.

ഡോ. സുബ്രഹ്മണ്യം സ്വാമി, ക്രിക്കറ്റ് താരം നവജ്യോത് സിംഗ് സിദ്ധു, ബോക്‌സിംഗ് താരം മേരികോം, മാധ്യമപ്രവർത്തകൻ സ്വപൻ ഗുപ്ത, ധനകാര്യവിദഗ്ധൻ നരേന്ദ്ര ജാദവ് എന്നിവരാണ് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട മറ്റംഗങ്ങൾ.