സുരേഷ് ഗോപി കേന്ദ്ര നാളികേരവികസന ബോര്‍ഡ് അംഗം

Posted on: August 2, 2021

ന്യൂഡല്‍ഹി ; നടനും രാജ്യസഭാ എം.പി.യുമായ സുരേഷ് ഗോപിയെ കേന്ദ്ര നാളികേര വികസന ബോര്‍ഡ് അംഗമായി തിരഞ്ഞെടുത്തു. ഐകക്ഠ്യനയാണ് സുരേഷ് ഗോപിയെ തിരഞ്ഞടുത്തത്.

നാളികേര വികസന ബോര്‍ഡ് ഡയറക്ടര്‍ വി.എസ്.പി. സിംഗ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഏറെ വിശ്വാസത്തോടെ തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിക്കുമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കി.