ആസ്റ്റര്‍ മിംസില്‍ കാന്‍സര്‍കെയര്‍@ഹോം ആരംഭിച്ചു

Posted on: June 5, 2020

കണ്ണൂര്‍ : ആസ്റ്റര്‍ മിംസില്‍ കാന്‍സര്‍ കെയര്‍ @ഹോം പദ്ധതി ആരംഭിച്ചു. കാന്‍സര്‍ പരിരക്ഷ വീടുകളില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് കാന്‍സര്‍ കെയര്‍@ഹോം ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചത്.

നേരത്തെ കണ്ടെത്താം, നേരായി ചികിത്സിക്കാം എന്ന ആശയവുമായി കാന്‍സര്‍ രോഗത്തെ പ്രതിരോധിക്കാന്‍വേണ്ടി ആസ്റ്റര്‍ മിംസില്‍ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും രാവിലെ പത്തുമുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ പിങ്ക് ക്ലിനിക്ക് പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

കാന്‍സര്‍ ചികിത്സ (കീമോതെറാപ്പി ഒഴികെ), പാലിയേറ്റീവ് കെയര്‍, ഡോക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ്, ഫാര്‍മസി, ലാബ് സൗകര്യങ്ങളും, ഓങ്കോ നഴ്‌സിംഗ് സര്‍വീസും, കാന്‍സറിനെക്കുറിച്ചും സ്‌ക്രീനിംഗിനെക്കുറിച്ചുമുള്ള ബോധവത്കരണവും 80 വയസിന് മുകളില്‍ പ്രായമുള്ള കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സയ്ക്കാവശ്യമായി ഫ്രീ ആംബുലന്‍സ് സര്‍വീസും കാന്‍സര്‍കെയര്‍@ഹോം വഴി ലഭ്യമാക്കും.

കോഴിക്കോട് ആസ്റ്റര്‍ മിംസുമായി സഹകരിച്ച് റേഡിയേഷനുവേണ്ടി വാഹനസൗകര്യം സൗജന്യമായി ചെയ്തുകൊടുക്കും. കാന്‍സര്‍ ഓണ്‍ വീല്‍സ് പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ഫോണ്‍ : 623500054.