ബെത്‌ലഹേം അഭയ ഭവന്റെ സ്വപ്ന പദ്ധതി സാക്ഷാത്കരിച്ച് ജോയ് ആലുക്കാസ് ഗ്രൂപ്പ്

Posted on: April 24, 2023

തൃശൂര്‍: കൂവപ്പടിയിലെ ബെത്‌ലഹേം അഭയ ഭവന് ഈസ്റ്റര്‍ വിഷു- റംസാന്‍ ആഘോഷവേളയില്‍ സ്വപ്ന പദ്ധതി സാക്ഷാത്കരിച്ച് ജോയ് ആലുക്കാസ് ഗ്രൂപ്പ്. കഴിഞ്ഞ 25 വര്‍ഷക്കാലമായി ആയിരത്തിലധികം വരുന്ന തെരുവിലെ മക്കള്‍ക്ക് സംരക്ഷണം നല്‍കുന്ന സ്ഥാപനമാണ് കൂവപ്പടിയിലെ ബെത്‌ലഹേം അഭയഭവന്‍.

അഭയഭവനിലെ 200ഓളം വരുന്ന പുരുഷ അന്തേവാസികള്‍ക്കായി ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ നിര്‍മിച്ചു നല്‍കിയ സെന്റ് ജോസഫ് ബ്ലോക്കിന്റെ ഉദ്ഘാടനം ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ്, ഡയറക്റ്റര്‍ ജോളി ജോയ് ആലുക്കാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു, ബെത്‌ലഹേം അഭയഭവന്‍ ഡയറക്റ്റര്‍ മേരി എസ്തപ്പാന്‍ ആമുഖപ്രഭാഷണം നടത്തിയ ചടങ്ങില്‍ ട്രാവന്‍കൂര്‍ സിമന്റ്‌സ് ചെയര്‍മാന്‍ ബാബു ജോസഫ് അധ്യക്ഷനായി, ജോയ് ആലുക്കാസ് ഗ്രൂപ്പ് സിഇഒ ബേബി ജോര്‍ജ്, ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ കമ്പനി സെക്രട്ടറി ഗീത, ജോയ് ആലുക്കാസ് മാര്‍ക്കറ്റിംഗ് ഡിജിഎം അനീഷ് വര്‍ഗീസ്,ഷാജു കാരിപ്ര,ജാന്‍സി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

ബെത്‌ലഹേം അഭയഭവന്റെ രജത ജൂബിലിയുടെ ഭാഗമായാണ് കെട്ടിടം നിര്‍മിച്ച് നല്‍കിയത്. ബെത്‌ലഹേം അഭയഭവനിലെ എല്ലാ മക്കള്‍ക്കും മികച്ച രീതിയില്‍ സംരക്ഷണം നല്‍കുന്നതിനുവേണ്ടി ഈ ജൂബിലി വര്‍ഷത്തില്‍ തന്നെ 8 കോടി രൂപയുടെ ഒരു സ്വപ്ന പദ്ധതി നടപ്പിലാക്കുമെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് വാഗ്ദാനം ചെയ്തു.