നിരക്കിളവുകളോടെ 1000 ശസ്ത്രക്രിയകള്‍ പ്രഖ്യാപിച്ച് ആസ്റ്റര്‍

Posted on: December 22, 2022

കോഴിക്കോട് : ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ 36-ാമത്സ്ഥാ പകദിനത്തോടനുബന്ധിച്ച് 7 രാജ്യങ്ങളിലെ 26 ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ വഴി നിര്‍ധനരായ രോഗികള്‍ക്ക് നിരക്കിളവുകളോടെ 1000 ശസ്ത്രക്രിയകള്‍ ലഭ്യമാക്കാനൊരുങ്ങി ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ ‘കൈന്‍ഡ്‌നെസ് ഈസ് എ ഹാബിറ്റ്’ എന്ന പേരില്‍ ആരംഭിച്ച പുതിയ ക്യാംപെയിനിന്റെ ഭാഗമായാണ് ഇന്ത്യയിലെയും, ജിസിസിയിലെ
യും 7 രാജ്യങ്ങളിലെ 26 ആസ്റ്റര്‍ ആശുപത്രികളിലായി സാമ്പത്തികമായി ദുര്‍ബലരായ രോഗികള്‍ക്ക് ജീവന്‍രക്ഷാ ശസ്ത്രക്രിയകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നത്. ഇതില്‍ 25% അല്ലെങ്കില്‍ 250 ശസ്ത്രക്രിയകള്‍ സൗജന്യമായും ബാക്കിയുള്ളവ 50 ശതമാനത്തിലധികം സബ്‌സിഡിയോടെയും ന
ല്‍കും.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ക്യാംപെയിനില്‍ 1,000ത്തിലധികം നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യവും, സബ്‌സിഡി നിരക്കിലുമുള്ള ചികിത്സ ലഭ്യമാക്കും. പരിപാടിയോടനുബന്ധിച്ച് ആയിരക്കണക്കിന് മരങ്ങള്‍ ന
ട്ടുപിടിപ്പിക്കും. ഏഴ് രാജ്യങ്ങളിലെ 28,000ത്തിലധികം ആസ്റ്റര്‍ ജീവനക്കാര്‍ക്ക് സൗജന്യ ആരോഗ്യ പരിശോധന പാക്കെജും ലഭ്യമാക്കും.

കൂടാതെ ക്യാമ്പയിന്‍ കാലയളവില്‍, KindnessisaHabit എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ അവരുടെ കാരുണ്യ പ്രവൃത്തികള്‍ പങ്കുവയ്ക്കാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.