കെ എം ഒ എ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവ നൽകി

Posted on: November 29, 2021

കൊച്ചി : കൊച്ചി മെട്രോ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.എം.ഒ.എ.) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1,30,068 രൂപ കൈമാറി. ജീവനക്കാരുടെ അടിസ്ഥാന ശമ്പളം സ്വരൂപിച്ചാണ് തുക നല്‍കിയത്.

കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ പി. ജോണ്‍, കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ എം. അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ചെക്ക് മന്ത്രി പി. രാജീവിന് കൈമാറി.

കളക്ടര്‍ ജാഫര്‍ മാലിക്, ഹൈബി ഈഡന്‍ എം.പി., വൈസ് പ്രസിഡന്റ് ആസിഫ് യു.കെ., കൊച്ചി മെട്രോ ചീഫ് ജനറല്‍ മാനേജര്‍ രാജേന്ദ്രന്‍ എ.ആര്‍., കൊച്ചി വാട്ടര്‍ മെട്രോ ജനറല്‍ മാനേജര്‍ ഷാജി പി.ജെ., പ്രാ
ജക്ട് ജനറല്‍ മാനേജര്‍ വിനു സി. കോശി, സുബ്രഹ്മണ്യ അയ്യര്‍ എന്നിവര്‍ പങ്കെടുത്തു.