May 2024
വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്ത് കേരള ഫീഡ്സ്
Posted on: July 6, 2021
തിരുവനന്തപുരം : നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന് പൊതുമേഖല സ്ഥാപനമായ കേരള ഫീഡ്സ്. കുറ്റിച്ചല്‍ പരുത്തിപ്പള്ളി ഗവ. വി.എച്ച്.എസ്.എസ്സിലെ 5 നിര്‍ധന വിദ്യാര്‍ഥികള്‍ക്കാണ് ഓണ്‍ലൈന്‍ പഠനത്തിന് പിന്തുണയേകി കേരള ഫീഡ്സ് സ്മാര്‍ട്ട് ഫോണുകള്‍ സമ്മാനിച്ചത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഫോണുകളുടെ വിതരണോദ്ഘാടനം അഡ്വ. ജി. സ്റ്റീഫന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീ. കെ. സുഗതകുമാരന്‍ ആശാരി അധ്യക്ഷനായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജി. മണികണ്ഠന്, കേരള ഫീഡ്സ് ഡെപ്യൂട്ടി മാനേജര്‍ മാര്‍ക്കറ്റിംഗ് ശ്രീ. ഷൈന്‍ എസ്. ബാബു, ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി. മിനി എ., പഞ്ചായത്ത് മെമ്പര്‍മാരായ ശ്രീമതി. എലിസബത്ത് സെല്‍വരാജ്, ശ്രീ. വി. രമേശന്, ശ്രീ. സുനില്‍കുമാര്‍ ടി., ശ്രീമതി. സമീനാ ബീവി, പ്രിന്‍സിപ്പല്‍ ശ്രീമതി. ഹേമപ്രിയ ആര്.എസ്. തുടങ്ങിയവര്‍ സംബന്ധിച്ചു.
ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് കേരള ഫീഡ്സിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായാണ് ഫോണുകള്‍ സ്പോണ്സര് ചെയ്തത്.
TAGS: Kerala Feeds |
ജൂബിലി മിഷന് ഹോസ്പിറ്റലിലേക്ക് ഡയാലിസിസ് യൂണിറ്റ് നല്കി മണപ്പുറം ഫൗണ്ടേഷന്
വലപ്പാട് പഞ്ചായത്തിലേക്ക് സി സി ടി വി ക്യാമറകള്‍ നല്കി മണപ്പുറം ഫൗണ്ടേഷന്
ശ്രീലക്ഷ്മിയുടെ സ്വപ്നങ്ങള്‍ക്ക് മണപ്പുറം തറക്കല്ലിട്ടു
കണ്‍വര്‍ജന്‍സ് 2024: കരുതലായി മണപ്പുറം ഫൗണ്ടേഷന്
തെലങ്കാനയില്‍ മലബാര്‍ ഗ്രൂപ്പിന്റെ ഗ്രാന്മ ഹോം പദ്ധതിക്ക് തുടക്കമായി