കോവിഡ് സെന്ററിന് ബിപിസിഎൽ 50 ലക്ഷം രൂപ നൽകും

Posted on: November 28, 2020

കൊച്ചി : കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കുള്ള മരുന്നുകളും പ്രതിരോധ സാധനങ്ങളും വാങ്ങുന്നതിനായി പിവിഎസ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. കോവിഡ് അപ്പക്‌സ് സെന്ററിന് 50 ലക്ഷം രൂപയുടെ സഹായധനം ബിപിസിഎല്‍ പ്രഖ്യാപിച്ചു.

ജനറല്‍ മാനേജര്‍ ജോര്‍ജ് തോമസ് അപ്പക്‌സ് സെന്റര്‍ സൂപ്രണ്ട് ആഷാ വിജയനു സമ്മതപ്രതം കൈമാറി. ശ്രീ സുധീന്ദമെഡിക്കല്‍ മിഷന്‍ ഡയറക്ടര്‍ ഡോ. ജുനൈദ് റഹ്മാന്‍, ഡോ.അഖില്‍, ബിപിസിഎല്‍ ചീഫ് മാനേജര്‍ വിനീത് എം. വര്‍ഗീസ്എന്നിവര്‍ പ്രസംഗിച്ചു.