നല്‍കലിന്റെ സന്തോഷം’ ആഘോഷിച്ച് യെസ് ബാങ്ക്

Posted on: October 10, 2020

കൊച്ചി : ഹെൽപ് ഏജ് ഇന്ത്യ, പാര്‍ക്കിന്‍സണ്‍സ് സൊസൈറ്റി ഇന്ത്യ എന്നിവരുമായി സഹകരിച്ച് യെസ് ബാങ്ക് നല്‍കലിന്റെ സന്തോഷം ആഘോഷിച്ചു. ഒക്ടോബര്‍ 2 മുതല്‍ 8വരെ നീണ്ട പരിപാടിയില്‍ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും  വെര്‍ച്വല്‍ വോളന്റീയര്‍ പരിപാടിയിലൂടെ മുതിര്‍ന്ന പൗരന്മാരുമായി സന്തോഷം പങ്കുവയ്ക്കാനുള്ള അവസരമാണ് ഒരുക്കിയത്. നൂതനമായ വര്‍ഷം പുരോഗമിക്കുമ്പോള്‍ സാമൂഹ്യ ഇടപെടലുകള്‍ക്കായി യെസ് ബാങ്ക് ##ZimmedariSeTayyari ദൗത്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ടാലന്റസ് അല്ലെങ്കില്‍ എന്റര്‍ടെയ്ന്‍മെന്റ് സെഷനാണ് പരിപാടിയുടെ ഒരു ഭാഗം. ജീവനക്കാരും കുടുംബാംഗങ്ങളും ഗ്രൂപ്പായി തിരിഞ്ഞ് വോളന്റീയര്‍മാരായി. മുതിര്‍ന്ന പൗരന്മാരോടൊപ്പം യോഗ, കഥ പറയല്‍, സംഗീതം, നൃത്തം, അന്താക്ഷരി തുടങ്ങിയവ വെര്‍ച്വലായി സംഘടിപ്പിച്ചു. സൂം/മൈക്രോസോഫ്റ്റ് ടീംസ്/ഗൂഗിള്‍ ഹാങൗട്ട്സ് എന്നിവയിലായിരുന്നു ഒരു മണിക്കൂര്‍ നീണ്ട സെഷന്‍. ഏകാന്തത അനുഭവിക്കുന്ന മുതിര്‍ന്നവര്‍ക്ക് വോളന്റീയര്‍മാരുമായി ഫോണിലൂടെ സംസാരിക്കാന്‍ അവസരം നല്‍കുന്നതായിരുന്നു മറ്റൊരു പരിപാടി

TAGS: Yes Bank |